പോകാനിടമില്ലാതെ, ഉറ്റവരില്ലാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവിതം തളളിനീക്കുന്നവരുടെ എണ്ണം പെരുകുന്നു

Update: 2018-05-30 11:41 GMT
Editor : Jaisy
പോകാനിടമില്ലാതെ, ഉറ്റവരില്ലാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവിതം തളളിനീക്കുന്നവരുടെ എണ്ണം പെരുകുന്നു
Advertising

പകര്‍ച്ചപ്പനി വ്യാപിച്ചതോടെ മറ്റ് രോഗികള്‍ക്കും ആശുപത്രി അധികൃതര്‍ക്കും ഇവര്‍ ബാധ്യതയായി മാറുകയാണ്

Full View

പോകാനൊരിടമോ ഉറ്റവരോ ഇല്ലാതെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവിതം തളളിനീക്കുന്നവരുടെ എണ്ണം പെരുകുന്നു. പത്ത് വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവിക്കുന്നവര്‍ ഏറെയാണ്. പകര്‍ച്ചപ്പനി വ്യാപിച്ചതോടെ മറ്റ് രോഗികള്‍ക്കും ആശുപത്രി അധികൃതര്‍ക്കും ഇവര്‍ ബാധ്യതയായി മാറുകയാണ്.

ഇത് ഒരാളുടെ മാത്രം കഥയല്ല. ഉറ്റവരും ഉടയവരുമില്ലാതെ കയറിക്കിടക്കാന്‍ ഒരിടമില്ലാതെ സര്‍ക്കാര്‍ആശുപത്രികളുടെ ജനറല്‍ വാര്‍ഡുകളില്‍ ജീവിതം തളളി നീക്കുന്ന നൂറുകണക്കിന് മനുഷ്യരുണ്ട് നമ്മുടെ നാട്ടില്‍. അവര്‍ക്കെല്ലാം പറയാന്‍ മനസാക്ഷിയെപ്പോലും മരവിപ്പിക്കുന്ന നിരവധി ജീവിത കഥകളുമുണ്ട്. മൂന്ന് വര്‍ഷം മുന്‍പ് തെങ്ങില്‍നിന്ന് വീണ് അരക്ക് താഴേക്ക് തളര്‍ന്ന പവിത്രനെ ഈ ആശുപത്രിക്കിടക്കയില്‍വിട്ട് പോയതാണ് അയാളുടെ ഭാര്യ. പിന്നെ തിരിച്ച് വന്നിട്ടില്ല.

ഒരു ആശുപത്രിയില്‍നിന്നും വിട്ടയക്കുമ്പോള്‍ മറ്റൊരു ആശുപത്രിയിലേക്ക്. ഭക്ഷണവും തല ചായ്ക്കാന്‍ ഒരിടവും തേടിയാണ് ഈ യാത്ര. കണ്ണൂര്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ഇത്തരത്തില്‍ കഴിയുന്ന 94 പേരുണ്ടെന്നാണ് കണക്ക്. സംസ്ഥാനത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലും അല്ലാതെയുമായി പ്രവര്‍ത്തിക്കുന്ന നിരവധി അഗതി മന്ദിരങ്ങളുണ്ടെങ്കിലും ഇത്രയധികം ആളുകളെ ഉള്‍ക്കൊളളാനുളള സ്ഥല സൌകര്യമില്ല.പകര്‍ച്ച പനി രൂക്ഷമായതോടെ ആശുപത്രി അധികൃതര്‍ക്കും രോഗികള്‍ക്കും ഇവര്‍വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. സര്‍ക്കാര്‍തന്നെ മുന്‍കൈ എടുത്ത് ഇവര്‍ക്ക് പുനരധിവാസ കേന്ദ്രം നിര്‍മ്മിക്കുക എന്നതാണ് ഇനിയുളള ഏക പോംവഴി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News