ആരോപണം നിഷേധിച്ച് എംടി രമേശ്
പാലക്കാട് മെഡിക്കല്‍ കോളജ് ഉടമ തന്നെ വന്ന് കണ്ടിരുന്നു, എന്നാല്‍ വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു
മെഡിക്കല്‍ കോളജ് വിവാദത്തില്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് എംടി രമേശ്, ഒരു നേഴ്സറി സ്കൂള്‍ പോലും ആര്‍ക്കും വാങ്ങികൊടുക്കാന്‍ ശ്രമിച്ചിട്ടില്ല. പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രതികരിക്കാനില്ല, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് കൈമാറിയ റിപ്പോര്‍ട്ടാണ്, നാളെ കോര്‍കമ്മിറ്റി ഇത് ചര്‍ച്ച ചെയ്യും. തന്നെ ചിത്രവധം നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഏതന്വേഷണത്തെയും നേരിടാന്‍ ഒരുക്കമാണെന്നും രമേശ് വ്യക്തമാക്കി.
പാലക്കാട് മെഡിക്കല്‍ കോളജ് ഉടമ വന്ന് കണ്ടിരുന്നു എന്നത് സത്യമാണ്. എന്നാല്‍ വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങളുമായി സംശയത്തിന്‍റെ സാധ്യതയുള്ള വിദൂരബന്ധം ഉണ്ടെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുക്കമാണ്.
റിപ്പോര്‍ട്ട് കെട്ടച്ചമച്ചത് ആര്‍ എസ് വിനോദും അവകാശപ്പെട്ടു. ഇടനില നിന്നെന്ന് പറയുന്ന ആളാണ് ആര്‍ എസ് വിനോദ്. ഏതെങ്കിലും ഒരു ഗ്രൂപ്പിന് വേണ്ടി കെ പി ശ്രീശന്‍ ചെയ്തതായിരിക്കും. ശ്രീശന്‍ അധ്യാപകന്‍ മാത്രമല്ല മികച്ച തിരക്കഥാകൃത്തും നടനുമാണ്
മുഖം നോക്കാതെ നടപടിയുണ്ടാവുമെന്ന് കുമ്മനം. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഊഹാപോഹങ്ങളുടെ ഭാഗം.