ഗൗരി ലങ്കേഷ് പത്രിക പ്രതിസന്ധിയില്‍

Update: 2018-05-30 20:27 GMT
Editor : Subin
ഗൗരി ലങ്കേഷ് പത്രിക പ്രതിസന്ധിയില്‍
Advertising

ഇതുവരെ ആർക്ക് മുന്‍പിലും കീഴടങ്ങാതെ പിടിച്ചു നിന്ന പത്രം ഇനി എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്നതാണ് ഗൗരിയുടെ കൊലപാതകത്തിന് ശേഷം ഉയരുന്ന ചോദ്യം

കർണാടകയിൽ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ നാവായ ലങ്കേഷ് പത്രികയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ആശയ കുഴപ്പം. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതോടെ സാമ്പത്തിക പ്രതിസന്ധികൾ എങ്ങനെ തരണം ചെയ്യുമെന്നാണ് പത്രം അഭിമുഖീകരിക്കുന്ന പ്രശ്നം. എന്നാൽ ജനങ്ങളിൽ നിന്നുള്ള പിന്തുണ മുന്നോട്ടുള്ള പ്രയാണത്തിന് ഊർജ്ജമാകുമെന്ന് ഗൗരി ലങ്കഷ് പത്രികളുടെ ചീഫ് കോളമിസ്റ്റ് ശിവസുന്ദർ മീഡിയ വണി നോട് പറഞ്ഞു.

Full View

പരസ്യം വാങ്ങാതെയായിരുന്നു ഗൗരി ലങ്കേഷ് തന്റെ മാധ്യമ സ്ഥാപനo നടത്തിയിരുന്നത്. ഇതു വരെ ആർക്ക് മുന്‍പിലും കീഴടങ്ങാതെ പിടിച്ചു നിന്ന പത്രം ഇനി എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്നതാണ് ഗൗരിയുടെ കൊലപാതകത്തിന് ശേഷം ഉയരുന്ന ചോദ്യം. ഗൗരിയ്ക്ക് പിന്തുണയുമായെത്തിയ ആയിരകണക്കിന് ജനങ്ങളിലാണ് പ്രതീക്ഷയെന്ന് ചീഫ് കോളമിസ്റ്റ് ശിവസുന്ദർ മീഡിയ വണി നോട് പറഞ്ഞു

ജീവനക്കാർക്ക് ശമ്പളം നൽകുന്നതടക്കമുള്ള കാര്യങ്ങളിൽ പ്രതി സന്ധി നിലനിൽക്കുന്നു. മാത്രമല്ല പുതിയ പത്രാധിപരെ അടക്കം നിശ്ചയിക്കേണ്ടിയിരിക്കുന്നതായും ശിവസുന്ദർ വ്യക്തമാക്കി. എന്ത് വന്നാലും ഗൗരിയുടെ ആശയങ്ങളുമായി മുന്നോട്ട് പോകും. ഗൗരി ലങ്കേഷ് അനുസ്മരണയായി അടുത്ത ലക്കം ഉടൻ പുറത്തിറക്കും. സംഘപരിവാറിന് എതിരെ നിരന്തരമായി എഴുതിയതിന് ഗൗരിക്ക് ഭീഷണി നിലനിന്നിരുന്നതായും ശിവസുന്ദർ പറഞ്ഞു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News