ചാലക്കുടി കൊലപാതകം: മുഖ്യസൂത്രധാരന്‍ ജോണി രാജ്യംവിട്ടതായി സംശയം

Update: 2018-05-30 06:22 GMT
Editor : Sithara
ചാലക്കുടി കൊലപാതകം: മുഖ്യസൂത്രധാരന്‍ ജോണി രാജ്യംവിട്ടതായി സംശയം
Advertising

ഒളിവില്‍ പോയ അങ്കമാലി സ്വദേശി ജോണി, ആരോപണ വിധേയനായ അഭിഭാഷകൻ സി പി ഉദയഭാനു എന്നിവര്‍ കൊല്ലപ്പെട്ട രാജീവുമായി നടത്തിയ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ വിശദാംശങ്ങള്‍ പൊലീസ് പരിശോധിക്കും

തൃശൂര്‍ ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ രാജീവന്‍റെ കൊലപാതകത്തിലെ മുഖ്യസൂത്രധാരന്‍ ജോണി രാജ്യംവിട്ടതായി സംശയം. വിമാനത്താവളങ്ങളിലും പരിസരങ്ങളിലും ലുക്ക്ഔട്ട് നോട്ടീസ് പതിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ മറ്റ് പ്രതികള്‍ക്കായുളള അന്വേഷണവും പൊലീസ് ഊര്‍ജിതമാക്കി. ജോണി, ആരോപണ വിധേയനായ അഭിഭാഷകൻ സി പി ഉദയഭാനു എന്നിവര്‍ കൊല്ലപ്പെട്ട രാജീവുമായി നടത്തിയ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ വിശദാംശങ്ങള്‍ പൊലീസ് പരിശോധിക്കും.

Full View

തൃശൂർ പരിയാരത്ത് കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് നിരവധി ഇടപാടുകൾ നടത്തിയിരുന്നു. രാജീവ് മുഖ്യമന്ത്രിക്കയച്ച പരാതിയിൽ അങ്കമാലി സ്വദേശി ജോണിയും സഹായിയും ഇടപാടുകളില്‍ പങ്കാളികളായിരുന്ന കാര്യം പറയുന്നുണ്ട്. കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായ ഷൈജു ജോണിയുടെ ബന്ധുവാണ്. റിയല്‍ എസ്റ്റേറ്റ് ഇടപാടാണ് കൊലപാതകത്തിന് കാരണമെന്ന് ഷൈജു മൊഴി നല്‍കിയിട്ടുണ്ട്.

എന്നാൽ സമഗ്രമായ അന്വേഷണത്തിനാണ് പൊലീസിന്റെ ശ്രമം. എത്ര പണം ആരൊക്കെ രാജീവ് വഴി നിക്ഷേപിച്ചിട്ടുണ്ടെന്നറിയാനാണ് അന്വേഷണം സംഘം ശ്രമിക്കുന്നത്. രാജീവുമായി അഭിഭാഷകനുള്ള സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും അന്വേഷണ സംഘം തേടുന്നുണ്ട്. രാജീവ് കൊല്ലപ്പെടുന്നതിന് മുമ്പും പിന്‍പും ആരോപണ വിധേയർ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും പൊലീസ് പരിശോധിക്കുന്നു. പിടിയിലായ നാല് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News