ഗെയില്‍ സമരക്കാര്‍ക്കുനേരെ ലാത്തിചാർജ്ജും കണ്ണീര്‍ വാതകവും

Update: 2018-05-30 22:34 GMT
Editor : Sithara
Advertising

ഗ്യാസ് അതോറിറ്റി ഇന്ത്യ ലിമിറ്റഡ് പദ്ധതിയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ മാറാക്കര മരവട്ടത്ത് പൊലീസ് ലാത്തിചാർജ്ജും കല്ലേറും.

ഗ്യാസ് അതോറിറ്റി ഇന്ത്യ ലിമിറ്റഡ് പദ്ധതിയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ മാറാക്കര മരവട്ടത്ത് പൊലീസ് ലാത്തിചാർജ്ജും കല്ലേറും. നേതാക്കളടക്കം പത്തോളം പേർക്ക് പരിക്കേറ്റു.

Full View

കനത്ത പൊലീസ് സന്നാഹത്താടെ ഗെയ്ൽ പദ്ധതി പ്രവൃത്തികൾ പുരോഗമിക്കുന്നതിനിടെയായിരുന്നു പൊലീസ് നടപടി. യൂത്ത് ലീഗ് സമരത്തിനിടെ പ്രവര്‍ത്തകര്‍ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി. ചിതറിയോടിയ പ്രവര്‍ത്തകരും മറ്റ് സമരക്കാരും പൊലീസിന് നേരെ കല്ലെറിഞ്ഞു. ഇവര്‍ക്കുനേരെ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു.

മാറാക്കര പഞ്ചായത്ത് മുൻ പ്രസിഡന്റ് വി മധുസൂദനനടക്കം പത്തോളം പേർക്ക് പരിക്കേറ്റു. ഇവരെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരുത്തരവാദപരമായ നടപടികളാണ് പൊലീസില്‍ നിന്ന് ഉണ്ടായതെന്ന് കെ കെ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ആരോപിച്ചു. ഒരു പ്രകോപനവുമില്ലാതെ സമരം നടത്തിയവർക്കെതിരെ പൊലീസ് ലാത്തി വീശുകയായിരുന്നുവെന്നും അദ്ദേഹം കോട്ടക്കലിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പ്രതിഷേധങ്ങൾക്കിടയിൽ നടപടികൾ പൂർത്തിയാക്കി അധികൃതർ മടങ്ങി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News