ഗെയില്‍ പദ്ധതി: ജനവാസ മേഖല ഒഴിവാക്കിയുള്ള അലൈന്‍മെന്റ് അട്ടിമറിച്ചെന്ന് പരാതി
തൃശൂരിൽ ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിക്കായി ജനവാസ മേഖലയെ ഒഴിവാക്കി തയ്യാറാക്കിയ അലൈൻമെന്റ് അട്ടിമറിച്ചതായി ആരോപണം.
തൃശൂരിൽ ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിക്കായി ജനവാസ മേഖലയെ ഒഴിവാക്കി തയ്യാറാക്കിയ അലൈൻമെന്റ് അട്ടിമറിച്ചതായി ആരോപണം. പെരുമ്പിലാവ് പട്ടികജാതി കോളനി ഒഴിവാക്കി ജില്ലാ കലക്ടർ നൽകിയ നിർദ്ദേശം അട്ടിമറിച്ചെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
റെയിൽ വാതക പൈപ്പ് ലൈൻ തൃശൂർ പെരുമ്പിലാവിൽ കടന്നുപോകുന്നത് ജനവാസ മേഖലയിലൂടെയാണ്. പട്ടികജാതി കോളനിയിലൂടെ ഉള്ള പൈപ്പ് ലൈൻ മാറ്റണമെന്ന് 2012ൽ അന്നത്തെ ജില്ലാ കലക്ടർ നിർദേശം നൽകിയിരുന്നു. തുടർന്ന് പുതിയ വഴി തീരുമാനിക്കുകയും സ്കെച്ച് ഉണ്ടാക്കുകയും ചെയ്തു. പക്ഷേ നിലവിൽ നിർമ്മാണം നടക്കുന്നത് ജനവാസ കേന്ദ്രത്തിലൂടെയാണ്. ജില്ലാ കലക്ടറുടെ നിർദേശം അട്ടിമറിക്കുന്ന നടപടിക്കെതിരെ സമരം ആരംഭിക്കാനാണ് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയുടെ തീരുമാനം.
ഇരുനൂറോളം വീടുകളാണ് കോളനിയിലുള്ളത്. ഹൈക്കോടതി തീരുമാനത്തിന് ശേഷം സമരം ശക്തമാക്കാനാണ് ആക്ഷൻ കൗൺസിൽ തീരുമാനം.