ടൂറിസം കമ്പനിക്കും റിസോര്‍ട്ടിനും വേണ്ടിയുള്ള ഇടപെടലുകള്‍ ചാണ്ടിക്ക് പുറത്തേക്കുള്ള വഴിവെട്ടി

Update: 2018-05-30 09:04 GMT
Editor : Jaisy
ടൂറിസം കമ്പനിക്കും റിസോര്‍ട്ടിനും വേണ്ടിയുള്ള ഇടപെടലുകള്‍ ചാണ്ടിക്ക് പുറത്തേക്കുള്ള വഴിവെട്ടി
Advertising

ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് എതിരായതോടെ മന്ത്രിയുടെ നില പരുങ്ങലിലായി

തന്റെ ഉടമസ്ഥതയിലുള്ള ടൂറിസം കമ്പനിക്കും റിസോര്‍ട്ടിനും വേണ്ടിയുള്ള ഇടപെടലുകളാണ് തോമസ് ചാണ്ടിക്ക് മന്ത്രിസഭയില്‍ നിന്ന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. ലേക് പാലസ് റിസോര്‍ട്ടിന് വേണ്ടി കായല്‍ കയ്യേറിയെന്നും അനധികൃതമായി നിലംനികത്തിയെന്ന ആരോപണങ്ങളും ഉയര്‍ന്നു. ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് എതിരായതോടെ മന്ത്രിയുടെ നില പരുങ്ങലിലായി. കോടതികളില്‍ നിന്നുള്ള പരാമര്‍ശങ്ങള്‍ കൂടി വന്നതോടെയാണ് രാജി അനിവാര്യമാക്കിയത്.

Full View

അധികാരമേറ്റ് രണ്ട് മാസം തികഞ്ഞതിന് തൊട്ടു പിന്നാലെ തന്നെ തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളും തുടങ്ങി. മന്ത്രിയുടെ റിസോര്‍ട്ടിലേക്ക് സര്‍ക്കാര്‍ ചെലവില്‍ റോഡ് ടാര്‍ ചെയ്തെന്നായിരുന്നു ആദ്യ ആരോപണം. ജലപാതയുണ്ടാക്കാന്‍ എടുത്ത മണ്ണ് പാടത്ത് നിക്ഷേപിച്ച് നിലംനികത്താന്‍ ശ്രമിച്ചെന്ന ആക്ഷേപം പിന്നാലെയത്തി., റിസോര്‍ട്ടിന്റെ പാര്‍ക്കിംഗ് ഏരിയക്ക് വേണ്ടി കായല്‍ കയ്യേറി,. മാര്‍ത്താണ്ഡം കായലിന് സമീപം സര്‍ക്കാര്‍ റോഡ് കയ്യേറിതുടങ്ങി ആരോപണങ്ങളുടെ പെരുമഴയായി പിന്നീട്., റിസോര്‍ട്ടുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുമ്പോള്‍ ഫയലുകള്‍ ആലപ്പുഴ നഗരസഭയില്‍ നിന്ന് കാണാതായത് വന്‍ വിവാദമായി. ജീവനക്കാര്‍ക്കെതിരെ നഗരസഭ നടപടിയെടുത്തതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഇതേ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രണ്ടു തവണ കയ്യാങ്കളിയിലെത്തി. അഡ്വ.എന്‍‌ സുഭാഷിന്റെ പരാതിയില്‍ മന്ത്രിക്കെതിരെ വിജിലന്‍സ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടു. ജനതാദള്‍ എസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് എം സുഭാഷിന് പാര്‍ട്ടി നേതൃസ്ഥാനം ഒഴിയേണ്ടി വന്നു. ജനജാഗ്രതായാത്രയില്‍ കാനം രാജേന്ദ്രനെ വേദിയിലിരുത്തി തോമസ് ചാണ്ടി നടത്തിയ പ്രസംഗം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ഈ വെല്ലുവിളി പ്രസംഗത്തോടെ മുന്നണിയില്‍ നിന്ന് ലഭിച്ച പിന്തുണയും തോമസ് ചാണ്ടിക്ക് നഷ്ടമായി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News