'എല്ലാവര്‍ക്കും എല്ലായിടത്തും ആരോഗ്യം' സന്ദേശവുമായി ഇന്ന് ലോക ആരോഗ്യ ദിനം
ഭീമമായ ചികിത്സാ ചെലവ് മൂലം 10 കോടി ആളുകള്‍ ദാരിദ്രത്തിലേക്ക് കൂപ്പുകുത്തിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ നല്‍കുന്ന കണക്കുകള്‍.
ഇന്ന് ലോക ആരോഗ്യദിനം. എല്ലാവര്‍ക്കും എല്ലായിടത്തും ആരോഗ്യമെന്നാണ് ലോകാരോഗ്യ സംഘടനയുടെ സന്ദേശം. ഭീമമായ ചികിത്സാ ചെലവ് മൂലം ദരിദ്രരാകുന്നവരുടെ എണ്ണം ലോകത്ത് കൂടുതലാണ്. നമ്മുടെ രാജ്യത്തും കുറവല്ല.
ഭീമമായ ചികിത്സാ ചെലവ് മൂലം 10 കോടി ആളുകള്‍ ദാരിദ്രത്തിലേക്ക് കൂപ്പുകുത്തിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ നല്‍കുന്ന കണക്കുകള്‍. 80 കോടി കുടുംബങ്ങള്‍ അവരുടെ വരുമാനത്തിന്റെ 10 ശതമാനമാണ് ഓരോ വര്‍ഷവും ചികിത്സയ്ക്ക് മാത്രമായി ചെലവഴിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെയും സ്ഥിതി ഇതുതന്നെയാണ്. എന്നാല്‍ എല്ലാവര്‍ക്കും മെച്ചപ്പെട്ട ആരോഗ്യമുണ്ടാകാന്‍ തരത്തില്‍ ഇന്ത്യയിലെ പൊതുജനാരോഗ്യമേഖലയില്‍ സര്‍ക്കാരുകള്‍ പണം ചെലവഴിക്കുന്നില്ല.
നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി നടപ്പാക്കിയിരുന്ന പല പദ്ധതി വിഹിതങ്ങളും കേന്ദ്രം വെട്ടിക്കുറച്ചിരിക്കുകയാണ്. ഇതിന്റെ ഭാരം കൂടി സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.