ജവാന്റെ കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്നയാള്‍ മുങ്ങിയത് പ്രദേശവാസിയുടെ വസ്ത്രം വാങ്ങി
ബിഎസ്എഫ് ഇന്‍സ്പെക്ടറെ വെടിവെച്ച് കൊലപ്പെടുത്തിയതിന് ശേഷം നാട്ടുകാരുടെ വസ്ത്രം വാങ്ങിയാണ് പ്രതിയെന്ന് സംശയിക്കുന്ന യുപി സ്വദേശി ഉമേഷ്‍പാല്‍സിങ് രക്ഷപ്പെട്ടത്.
ബിഎസ്എഫ് ഇന്‍സ്പെക്ടറെ വെടിവെച്ച് കൊലപ്പെടുത്തിയതിന് ശേഷം നാട്ടുകാരുടെ വസ്ത്രം വാങ്ങിയാണ് പ്രതിയെന്ന് സംശയിക്കുന്ന യുപി സ്വദേശി ഉമേഷ്‍പാല്‍സിങ് രക്ഷപ്പെട്ടത്. തന്റെ വസ്ത്രം വാങ്ങിയാണ് ഉമേഷ് രാത്രി കടന്നു കളഞ്ഞതെന്ന് നാട്ടുകാരനായ മിഖ്ദാദും കൂട്ടുകാരും മീഡിയവണിനോട് പറഞ്ഞു. മീഡിയവണ്‍ എക്സ്‍ക്ലുസിവ്.
മേലുദ്യോഗസ്ഥനുമായുളള തര്‍ക്കത്തെ തുടര്‍ന്ന് ക്യാമ്പ് ഇന്സ്പെക്ടറായ രാംഗോപാല്‍ മീണയെ വെടിവെച്ചതിന് ശേഷം യുപി സ്വദേശി ഹവീല്‍ദാര്‍ ഉമേഷ് പാല്‍ സിങ് പുറത്തേക്കോടിയെന്നാണ് ക്യാമ്പിലെ മറ്റംഗങ്ങള്‍ പൊലീസിനോട് പറഞ്ഞത്. ഉമേഷിന്റെ തോക്കും യൂണിഫോമും പിന്നീട് ക്യാമ്പ് സ്ഥലത്തു നിന്നും കണ്ടെടുത്തു. അതിനിടയിലാണ് നിര്‍ണായകമായ വിവരം നാട്ടുകാരനായ മിഖ്ദാദ് മീഡിയവണിനോട് പങ്കുവെച്ചത്. വാര്‍ത്തകള്‍ വന്നശേഷമാണ് പൊലിസ് തിരയുന്ന പ്രതിക്കാണ് തങ്ങള്‍ വസ്ത്രം നല്‍കിയതെന്ന കാര്യം ഇവര്‍ക്ക് മനസ്സിലായത്. പിന്നീട് ഉമേഷ് പോയ വഴിയിലൂടെ പോയെങ്കിലും കണ്ടെത്താനായില്ല.