എന്തുകൊണ്ട് തോറ്റു? അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കാനായില്ലെന്ന് യുഡിഎഫ് വിലയിരുത്തല്‍
യുഡിഎഫ് സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളേയും മന്ത്രിസഭയുടെ അവസാന കാലത്തെ വിവാദ ഉത്തരവുകളെപ്പറ്റിയുള്ള ആരോപണങ്ങളേയും പ്രതിരോധിക്കാനായില്ലെന്ന് തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച...
യുഡിഎഫ് സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളേയും മന്ത്രിസഭയുടെ അവസാന കാലത്തെ വിവാദ ഉത്തരവുകളെപ്പറ്റിയുള്ള ആരോപണങ്ങളേയും പ്രതിരോധിക്കാനായില്ലെന്ന് തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യുഡിഎഫ് യോഗത്തിന്റെ വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ട് നഷ്ടപ്പെടുന്നത് മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നും യോഗം വിലയിരുത്തി. തോല്‍വിയെപ്പറ്റിയുള്ള വിശദമായ ചര്‍ച്ചക്കായി ജൂണ്‍ എട്ടിന് യുഡിഎഫ് യോഗം വീണ്ടും ചേരും.
തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ ഘടകകക്ഷികള്‍ ഉള്‍പ്പെടയുള്ള നേതാക്കളാണ് പരാജയ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചത്. അഴിമതി ആരോപണങ്ങള്‍, അവസാന കാലത്തെ വിവാദ ഉത്തരവുകള്‍, ന്യൂനപക്ഷ വോട്ടുചോര്‍ച്ച എന്നിവയാണ് തിരിച്ചടിക്ക് പ്രധാന കാരണങ്ങള്‍. മദ്യനയം തിരിച്ചടിക്ക് കാരണമായോ എന്ന ചോദ്യത്തിന് പിപി തങ്കച്ചന്‍ മറുപടി പറഞ്ഞു. നേമത്ത് സ്ഥാനാര്‍ഥി മോശമായത് ബിജെപിയുടെ വിജയത്തിന് കാരണമായതായി എംഎം ഹസന്‍ പറഞ്ഞു. എന്നാല്‍ തങ്ങള്‍ വേണ്ടെന്ന് പറഞ്ഞ സീറ്റായിരുന്നു നേമമെന്ന് ജെഡിയു മറുപടി പറഞ്ഞു. ഓരോ പാര്‍ട്ടികളും അവരുടേതായ വിലയിരുത്തലുകള്‍ നടത്തിയ ശേഷം ജൂണ്‍ 8 ന് വീണ്ടും ചേര്‍ന്ന വിശദമായ ചര്‍ച്ച നടത്താനും യുഡിഎഫ് തീരുമാനിച്ചു.
മുസ്‍ലിം ലീഗ്, കേരള കോണ്‍ഗ്രസ് മാണി എന്നിവര്‍ക്കൊഴികെ എല്ലാ ഘടകകക്ഷികള്‍ക്കും വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. കോണ്‍ഗ്രസ് സഹകരണം സംബന്ധിച്ച് എല്ലാ പാര്‍ട്ടികള്‍ക്കും പരാതിയുണ്ട്. ജെഡിയു, ആര്‍എസ്‍പി എന്നീ പാര്‍ട്ടികളും കോണ്‍ഗ്രസ് സഹകരണത്തില്‍ തൃപ്തരല്ല. നിലമ്പൂരിലേതടക്കമുള്ള തോല്‍വി ഘടകകക്ഷികളുടെ സഹായമില്ലാത്തതു കൊണ്ടാണെന്ന ആക്ഷേപം കോണ്‍ഗ്രസ് നേതൃത്വവും ഉയര്‍ത്തിയെന്നാണ് വിവരം. തെരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കെപിസിസി നിര്‍വാഹക സമിതി കഴിഞ്ഞ ദിവസം ചേര്‍ന്നെങ്കിലും വിശദമായ ചര്‍ച്ച പിന്നീട് നടത്താനാണ് തീരുമാനിച്ചത്. സമാനമായ രീതിയാണ് യുഡിഎഫ് യോഗത്തിലും പിന്തുടര്‍ന്നത്.