കൊലയാളിയിലെത്താന്‍ നിര്‍ണായക തെളിവായത് ചെരുപ്പ്

Update: 2018-05-30 15:22 GMT
Editor : admin
കൊലയാളിയിലെത്താന്‍ നിര്‍ണായക തെളിവായത് ചെരുപ്പ്
Advertising

കൊലക്കേസിന്റെ അന്വേഷണം തുടങ്ങിയ ഘട്ടത്തില്‍ തന്നെ വീടിന് സമീപത്തെ കനാലില്‍ നിന്ന് ഉപേക്ഷിച്ച നിലയില്‍ സിമന്‍റ് പറ്റിയ ചെരുപ്പ് കിട്ടുന്നത്. പെരുമ്പാവൂരിൽ ഇത്തരം ചെരുപ്പ് കൂടുതലായും ഇതരസംസ്ഥാന തൊഴിലാളികളാണ് ഉപയോഗിക്കുന്നതെന്ന വിവരവും പൊലീസിനു ലഭിച്ചു.

കൊലയാളി ഉപയോഗിച്ച ചെരുപ്പാണ് ജിഷ വധക്കേസില്‍ നിര്‍ണായക തെളിവായത്. പൊലീസിന് തെളിവായി ലഭിച്ച ചെരുപ്പില്‍ ജിഷയുടെ രക്തം കണ്ടെത്തിയിരുന്നു. കൊലക്കേസിന്റെ അന്വേഷണം തുടങ്ങിയ ഘട്ടത്തില്‍ തന്നെ വീടിന് സമീപത്തെ കനാലില്‍ നിന്ന് ഉപേക്ഷിച്ച നിലയില്‍ സിമന്‍റ് പറ്റിയ ചെരുപ്പ് കിട്ടിയിരുന്നു. പെരുമ്പാവൂരിൽ ഇത്തരം ചെരുപ്പ് കൂടുതലായും ഇതരസംസ്ഥാന തൊഴിലാളികളാണ് ഉപയോഗിക്കുന്നതെന്ന വിവരവും പൊലീസിനു ലഭിച്ചു. കൊലയാളി ധരിച്ചിരുന്നതായി സംശയിക്കുന്ന കറുത്ത റബ്ബർ ചെരുപ്പു വാങ്ങിയ കടയുടമയുടെ മൊഴികളും അന്വേഷണത്തിനു സഹായകരമായി. മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലയാളിയുടെ സുഹൃത്തുക്കളെ ചോദ്യംചെയ്തിരുന്നു. ഇവര്‍ നല്‍കിയ സൂചനകളാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.

കൊല നടന്നതിനു മുൻപുള്ള ദിവസങ്ങളിൽ സമീപത്തെ ഇതരസംസ്ഥാന തൊഴിലാളി ക്യാംപുകൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്ന് ഇത്തരം കറുത്ത റബ്ബർ ചെരുപ്പുകൾ മോഷണം പോയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചു.

തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലാബിൽ നടത്തിയ പരിശോധനയിൽ ഏപ്രിൽ 28നു കൊലപാതകം നടക്കുമ്പോൾ കൊലയാളി ധരിച്ചിരുന്ന ചെരുപ്പുകൾ ഇതു തന്നെയാണെന്നു സ്ഥിരീകരിക്കുന്ന രീതിയിൽ ഫലം ലഭിച്ചു. ഇതോടൊപ്പം ഫോണ്‍രേഖകളെ അടിസ്ഥാനപ്പെടുത്തിയും അന്വേഷണം വ്യാപിപ്പിച്ചു. ജിഷയുടെ ഫോണ്‍ പരിശോധിച്ചതില്‍ അന്യസംസ്ഥാനക്കാരായ ചിലരെ വിളിച്ചിട്ടുള്ളതായി പൊലീസിന് ബോധ്യപ്പെട്ടു. ഇതാരാണെന്ന് സൂചനകള്‍ കിട്ടാന്‍ ജിഷയുടെ അമ്മയില്‍ നിന്നും സഹോദരിയില്‍ നിന്നും പോലീസ് ചോദിച്ചറിഞ്ഞു. എന്നാല്‍ പോലീസ് പ്രതീക്ഷിച്ച വിവരങ്ങള്‍ അവരില്‍ നിന്ന് കിട്ടിയില്ല. ജിഷയുടെ വീടിന്റെ പണി ചെയ്ത ആളുകളിലേക്കായി അടുത്ത അന്വേഷണം. ഈ ഘട്ടത്തിലാണ് ചെരുപ്പ് വീണ്ടും പോലീസിനെ തുണച്ചത്. പെരുമ്പാവൂരിലേയും സമീപപ്രദേശങ്ങളിലേയും ചെരുപ്പുകടകളില്‍ പോലീസ് അന്വേഷണം നടത്തുന്നത്. അങ്ങനെയാണ് ചെരുപ്പുവിറ്റ കടക്കാരന്റെ മൊഴി നിര്‍ണായകമായി ലഭിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News