മലബാര്‍ റിവര്‍ ഫെസ്റ്റ് കോടഞ്ചേരിയില്‍ നാളെ മുതല്‍
ചാലിയാറിന്‍റെ ഉപനദികളായ ഇരുവഞ്ഞിപ്പുഴയിലെയും ചാലിപ്പുഴയിലെയും കുത്തൊഴുക്കുകളിലാണ് ഫെസ്റ്റ് നടക്കുക. എട്ട് രാജ്യങ്ങളില്‍ നിന്ന് അറുപതോളം കയാക്കര്‍മാര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. സ്ലാലോം, ബോട്ടര്‍ ക്രോസ്, ഡൌണ്‍ റിവര്‍, സൂപ്പര്‍ ഫൈനല്‍ എക്സ്ട്രീം റെയ്സ് എന്നിങ്ങനെ വിവിധ ഇനങ്ങളിലാണ് മത്സരങ്ങള്‍.
നാലാമത് മലബാര്‍ റിവര്‍ ഫെസ്റ്റിന് കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയില്‍ നാളെ തുടക്കമാകും. ദക്ഷിണേന്ത്യയിലെ ഏക വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കഴിഞ്ഞ വര്‍ഷത്തെ മത്സരവിജയികള്‍ക്ക് സമ്മാനത്തുക ലഭിക്കാത്തതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് സംഘാടകര്‍ അറിയിച്ചു.
ചാലിയാറിന്‍റെ ഉപനദികളായ ഇരുവഞ്ഞിപ്പുഴയിലെയും ചാലിപ്പുഴയിലെയും കുത്തൊഴുക്കുകളിലാണ് ഫെസ്റ്റ് നടക്കുക. എട്ട് രാജ്യങ്ങളില്‍ നിന്ന് അറുപതോളം കയാക്കര്‍മാര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. സ്ലാലോം, ബോട്ടര്‍ ക്രോസ്, ഡൌണ്‍ റിവര്‍, സൂപ്പര്‍ ഫൈനല്‍ എക്സ്ട്രീം റെയ്സ് എന്നിങ്ങനെ വിവിധ ഇനങ്ങളിലാണ് മത്സരങ്ങള്‍.
മത്സരത്തില്‍ പങ്കെടുക്കുന്ന കയാക്കര്‍മാര്‍ സ്ഥലത്തെത്തി പരിശീലനം തുടങ്ങിക്കഴിഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പാണ് വിജയികള്‍ക്ക് സമ്മാനത്തുക നല്‍കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഫെസ്റ്റിവല്‍ നടത്തിപ്പ് സുതാര്യമായിരുന്നില്ലെന്നും മത്സരവിജയികള്‍ക്ക് സമ്മാനത്തുക ലഭിച്ചില്ലെന്നും പരാതിയുണ്ടായിരുന്നു. ജില്ലയിലെ ടൂറിസം വകുപ്പിന്‍റെ ചുമതലയുള്ള കലക്ടറുമായി ചര്‍ച്ച ചെയ്ത് പരാതി പരിഹരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
കഴിഞ്ഞ മൂന്ന് വർഷവും മത്സരങ്ങള്‍ക്ക് നേതൃത്വം നൽകിയ ഇറ്റാലിയന്‍ കയാക്കര്‍ ജാക്കപോ നെരോദ്രയാണ് ഇത്തവണയും ചാമ്പ്യന്‍ഷിപ്പിലെ താരം.