കാസര്‍കോട് ജ്വല്ലറി മോഷണം അന്വേഷണം ഊര്‍ജ്ജിതം

Update: 2018-05-31 21:55 GMT
Editor : Subin
കാസര്‍കോട് ജ്വല്ലറി മോഷണം അന്വേഷണം ഊര്‍ജ്ജിതം
Advertising

കുണ്ടംകുഴി ടൗണിലെ കടകളിലും മറ്റും സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചു.

Full View

കാസര്‍കോട് കുണ്ടംകുഴിയിലെ ജ്വല്ലറി കുത്തിത്തുറന്ന് നാല് കിലോ വെള്ളിയും 60 പവന്‍ സ്വര്‍ണവും കവര്‍ച്ച ചെയ്ത കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആദൂര്‍ സി ഐ സിബി തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കുണ്ടംകുഴിയിലെ കവര്‍ച്ച നടന്ന ജ്വല്ലറിയില്‍നിന്നും അന്വേഷണ സംഘത്തിന് 20 വിരലടയാളങ്ങള്‍ കിട്ടി. കവര്‍ച്ചാസംഘം ഗ്ലാസ് പാളി തകര്‍ത്ത് അതിന്റെ ചില്ലുകള്‍ ചവറ്റുകൊട്ടയില്‍ നിക്ഷേപിച്ചിരുന്നു. ഇതില്‍ പതിഞ്ഞ വിരലടയാങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കവര്‍ച്ചയ്ക്കു പിന്നില്‍ പ്രൊഫഷണല്‍ കവര്‍ച്ചാസംഘമല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമികനിഗമനം. കവര്‍ച്ചയുടെ രീതി പരിശോധിച്ചതില്‍ നിന്നാണ് പ്രൊഫണല്‍ സംഘമല്ല ഇതിന് പിന്നില്ലെന്ന് പോലീസിന് ബോധ്യമായിരിക്കുന്നത്.

കുണ്ടംകുഴി ടൗണിലെ കടകളിലും മറ്റും സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചു. ഇത് വഴി സംഭവദിവസം രാത്രി ഒരു മണിക്കും മൂന്ന് മണിക്കും ഇടയില്‍ കടന്നുപോയ വാഹനങ്ങള്‍ ഏതെന്ന് കണ്ടെത്താനാവും. ജില്ലാ പോലീസ് മേധാവി ഉള്‍പെടെയുള്ള ഉന്നത പോലീസ്

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News