പെട്രോള്‍ പമ്പുകള്‍ അന്ധകാര സമരം നടത്തി
Update: 2018-05-31 00:02 GMT
രാത്രി 7 മുതല്‍ 15 മിനിറ്റ് നേരം ലൈറ്റുകള്‍ അണച്ചും വില്‍പ്പന നിര്‍ത്തി വച്ചുമായിരുന്നു സമരം
കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ രാത്രി 7 മുതല്‍ 15 മിനിറ്റ് നേരം ലൈറ്റുകള്‍ അണച്ചും വില്‍പ്പന നിര്‍ത്തി വച്ചും അന്ധകാര സമരം നടത്തി. കേരളത്തിലെ 90% പമ്പുകളും അന്ധകാരസമരത്തില്‍ പങ്കെടുത്തു. ആള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേ ഡേഴ്‌സിന്റെ നേതൃത്വത്തിലായിരുന്നു സമരം. കണ്‍സോര്‍ഷ്യം ഓഫ് ഇന്‍ഡ്യന്‍ പെട്രോളിയം ഡീലേഴ്‌സ് ന്റെ ആഹ്വാന പ്രകാരമായിരുന്നു രാജ്യവ്യാപകമായ സമരം. 2012 ല്‍ പെട്രോളിയം മന്ത്രാലയം നിയമിച്ച അപൂര്‍വ്വ ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. പരിഹാരം ഉണ്ടായില്ലെങ്കില്‍ നവംബര്‍ 3, 4 തീയതികളില്‍ ഇന്ധനം ബഹിഷ്‌ക്കരിച്ച് പ്രതിഷേധിക്കാനാണ് പമ്പുടമകളുടെ തീരുമാനം.