മാധ്യമ വിലക്കിനെതിരായ ഹരജികള്‍ പെട്ടെന്ന് തീര്‍പ്പാക്കണം: സുപ്രീംകോടതി

Update: 2018-05-31 12:52 GMT
Editor : Sithara
മാധ്യമ വിലക്കിനെതിരായ ഹരജികള്‍ പെട്ടെന്ന് തീര്‍പ്പാക്കണം: സുപ്രീംകോടതി
Advertising

കേരളത്തിലെ കോടതികളിലെ മാധ്യമ വിലക്കിനെതിരായ ഹര്‍ജികള്‍ പെട്ടെന്ന് തീര്‍പ്പാക്കാന്‍ ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം.

കേരളത്തിലെ കോടതികളിലെ മാധ്യമ വിലക്കിനെതിരായ ഹര്‍ജികള്‍ പെട്ടെന്ന് തീര്‍പ്പാക്കാന്‍ ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം. ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് ജസ്റ്റിസ് യു യു ലളിത് ഉള്‍പ്പെട്ട ബഞ്ച് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയത്. ഈ മാസം 13ന് മാധ്യമ വിലക്കിനെതിരായ ഹര്‍‌ജികള്‍ ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ആവശ്യം. കേസില്‍ ഹൈക്കോടതി വാദം കേട്ട ശേഷം ജനുവരി രണ്ടാം വാരത്തില്‍ ഈ ഹര്‍ജി വീണ്ടും പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News