30ന് മോട്ടോര്‍ വാഹന പണിമുടക്ക്
ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മലപ്പുറം ജില്ലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി
സംസ്ഥാനത്ത് ഈ മാസം മുപ്പതിന് മോട്ടോര്‍ വാഹന പണിമുടക്ക്. മോട്ടോര്‍ വാഹന തൊഴിലാളി സംയുക്ത സമിതിയാണ് ഇരുപത്തിനാല് മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഇന്‍ഷുറന്‍സ് പ്രമീയം വര്‍ധിപ്പാക്കാനും മോട്ടോര്‍ വാഹന നിയമം പരിഷ്കരിക്കാനുമുള്ള തീരുമാനത്തിനെതിരെയാണ് പണിമുടക്ക്.
ഏപ്രില്‍ ഒന്നു മുതല്‍ മോട്ടോര്‍വാഹന ഇന്‍ഷൂറന്‍സ് പ്രീമിയം 35 ശതമാനം വരെ വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് മോട്ടോര്‍ വാഹന തൊഴിലാളി സംയുക്ത സമിതി പണിമുടക്കിന് ആഹ്വാനം ചെയ്തത്.. ഇന്‍ഷുറന്‍സ് റഗുലേറ്റററി അതോറിറ്റിയുടെ മറവില്‍ ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നാണ് തൊഴിലാളികളുടെ ആവശ്യം,
മോട്ടോര്‍ വാഹന നിയമത്തില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാര്‍ നീക്കം നിലവിലുള്ള സംവിധാനത്തെ അട്ടിമറിക്കുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മലപ്പുറം ജില്ലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി