ഡിജിപി ഓഫീസിന് മുന്‍പില്‍ നാളെ സമരം തുടങ്ങുമെന്ന് ജിഷ്ണുവിന്‍റെ അമ്മ
ജിഷ്ണു പ്രണോയി കേസില്‍ സമരവുമായി മുന്നോട്ട് പോകാന്‍ കുടുംബം തീരുമാനിച്ചു.
ജിഷ്ണു പ്രണോയി കേസില്‍ സമരവുമായി മുന്നോട്ട് പോകാന്‍ കുടുംബം തീരുമാനിച്ചു. നാളെ മുതല്‍ ഡിജിപി ഓഫീസിന് മുന്നില്‍ സത്യഗ്രഹ സമരം ആരംഭിക്കാനാണ് തീരുമാനം. സമ്മര്‍ദ്ദം കൊണ്ട് സമരം പിന്‍വലിപ്പിക്കാന്‍ ആരും നോക്കേണ്ടെന്ന് മാതാവ് മഹിജ പ്രതികരിച്ചു.
രണ്ട് തവണ സര്‍ക്കാരിനെയും ഡിജിപിയേയും വിശ്വസിച്ച് സമരം മാറ്റിയിരുന്നു. കഴിഞ്ഞ തവണ സമരം ആരംഭിക്കുന്നതിന് തലേന്ന് ഡിജിപി ലോക്നാഥ് ബഹ്റ ജിഷ്ണവിന്റെ ബന്ധുക്കള്‍ക്ക് നല്‍കിയ ഉറപ്പ് മുന്‍കൂര്‍ ജാമ്യം ലഭിക്കാത്ത രണ്ട് പ്രതികളുടെ അറസ്റ്റ് ഉടന്‍ നടത്തുമെന്നായിരുന്നു. പക്ഷേ പ്രതികളെ കണ്ടെത്താന്‍ പോലീസിന് ആയില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും സമരത്തിലേക്ക് നീങ്ങാന്‍ ജിഷ്ണുവിന്‍റെ കുടുംബം തീരുമാനിച്ചത്. നാളെ ഡിജിപി ഓഫീസിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കും. ഇനി സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ സമരവുമായി മുന്നോട്ട് പോകുമെന്ന് ജിഷ്ണുവിന്‍റെ അമ്മ മഹിജ വ്യക്തമാക്കി.
ഇനിയും മുന്‍കൂര്‍ ജാമ്യം ലഭിക്കാത്ത വൈസ് പ്രിന്‍സിപ്പാള്‍ ശക്തിവേല്‍ അടക്കമുള്ളവര്‍ക്ക് ഇതിനിടെ ജാമ്യം ലഭിക്കുന്ന സാഹചര്യം ഉണ്ടായാലും സമരം നടത്താനാണ് തീരുമാനം. അങ്ങനെ വന്നാല്‍ ഡിജിപി ഓഫീസിന് മുന്നിലെ സമരം ഏകദിന സത്യഗ്രഹമാക്കി മാറ്റും.