ചരിത്രത്തിലേക്ക് ബാങ്ക് വിളിച്ച് കുറ്റിച്ചിറ മിശ്കാല്‍ പള്ളി

Update: 2018-05-31 08:17 GMT
Editor : Jaisy
ചരിത്രത്തിലേക്ക് ബാങ്ക് വിളിച്ച് കുറ്റിച്ചിറ മിശ്കാല്‍ പള്ളി
Advertising

ഏഴ് നൂറ്റാണ്ടിലധികം പഴക്കമുണ്ട് മിശ്കാല്‍ പള്ളിയിലെ ബാങ്കുവിളിക്ക്

Full View

ഇന്ത്യയില്‍ ചരിത്ര പ്രാധാന്യമുള്ള മുസ്ലീം പള്ളികളിലൊന്നാണ് കോഴിക്കോട് കുറ്റിച്ചിറയിലെ മിശ്കാല്‍ പള്ളി, റമദാന്‍ മാസത്തില്‍ മിശ്കാല്‍ പള്ളിയെ സ്മരിക്കുന്നതിനും പ്രത്യേക കാരണമുണ്ട്. അഞ്ച് നൂറ്റാണ്ട് മുന്‍പ് റമദാന്‍ മാസത്തിലാണ് പോര്‍ച്ചുഗീസുകാര്‍ പള്ളിക്കെതിരെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചെങ്കിലും മിശ്കാല്‍ പള്ളി ഇന്നും പൈതൃക സ്വത്തായി സംരക്ഷിച്ച് വരികയാണ്.

ഏഴ് നൂറ്റാണ്ടിലധികം പഴക്കമുണ്ട് മിശ്കാല്‍ പള്ളിയിലെ ബാങ്കുവിളിക്ക് .എഡി 1300 നും 330 നും ഇടയില്‍ പണി കഴിപ്പിച്ച മിശ്കാല്‍ പള്ളി ഇന്നും ചരിത്രകാരന്‍മാര്‍ക്ക് അദ്ഭുതമാണ്. അറേബ്യന്‍ വ്യാപാരിയായ നഖൂദ മിശ്കാല്‍ പണി കഴിപ്പിച്ച പള്ളിയെ വ്യത്യസ്തമാക്കുന്നത് നിര്‍മാണ വൈദഗ്ധ്യവും ചരിത്രപ്രാധാന്യവുമാണ്. 1510 ജനുവരി മൂന്നിനാണ് വാസ്കോഡഗാമയുടെ പിന്‍ഗാമിയായ അല്‍ബുക്കര്‍കകിന്റെ നേതൃത്തില്‍ പോര്‍ച്ചുഗീസുകാര്‍ പള്ളിയെ ആക്രമിച്ചത്. റമദാന്‍ 22ന് കല്ലായിപ്പുഴയിലൂടെ വന്ന സംഘം മുസ്ലീംകളെ ലക്ഷ്യംവെച്ച് പള്ളിക്ക് തീവെച്ചുവെന്നുവാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. ആക്രമണത്തില്‍ കേടുപാട് സംഭവിച്ചെങ്കിലും പിന്നീട് നവീകരിച്ച പള്ളി ഇന്നും പ്രതാപത്തോടെ നിലകൊള്ളുന്നു.

അമൂല്യ മായ കർമ ശാസ്ത്ര ഗ്രന്ഥങ്ങൾ, മാസപ്പിറവി അറിയിക്കാനുള്ള തംബേറ്, ഖാദിമാർ ഉപയോഗിച്ച പുരാതന അംഗവസ്ത്രങ്ങൾ, പല്ലക്ക് തുടങ്ങിയവ പള്ളിക്കുള്ളിലെ വിസ്മയങ്ങളാണ്.24 തൂണുകളും 47 വാതിലുകളുമുള്ള പള്ളിയില്‍ ഒരേ സമയം 300 പേര്‍ക്ക് നമസ്കരിക്കാനാവും. ക്ഷേത്രകുളങ്ങള്‍ക്ക് സമാനമായ ചതുരക്കുളവും മിശ്കാല്‍ പള്ളിയെ മറ്റ് പള്ളികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News