ജനാഭിലാഷത്തെ മറികടന്നുള്ള വികസനത്തെ തള്ളി കെടി ജലീലിന്റെ പഴയ പ്രസംഗം വൈറലാകുന്നു
ദേശീയപാത വികസനത്തിലെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയര്‍ത്തി സോളിഡാരിറ്റി സംഘടിപ്പിച്ച സമര സമ്മേളത്തില്‍ ജലീല്‍ നടത്തിയ ഈ പ്രസംഗം വീണ്ടും വൈറലാകുകയാണ്.....
നിരവധി മനുഷ്യരെ തെരുവിലേക്ക് വലിച്ചെറിഞ്ഞ് അനാഥരാക്കി മാറ്റി ഈ രാജ്യത്ത് എന്ത് വികസനം കൊണ്ടുവരണമെന്നാണ് വികസനത്തെ മുതലാളിത്ത താത്പര്യത്തോടെ വ്യാഖ്യാനിക്കുന്നവര്‍ താത്പര്യപ്പെടുന്നത്. മന്ത്രി കെടി ജലീല്‍ ഉയര്‍ത്തിയതാണ് ഈ ചോദ്യം. ദേശീയപാത വികസനത്തിലെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയര്‍ത്തി സോളിഡാരിറ്റി സംഘടിപ്പിച്ച സമര സമ്മേളത്തില്‍ ജലീല്‍ നടത്തിയ ഈ പ്രസംഗം വീണ്ടും വൈറലാകുകയാണ്. അധികാരത്തിന്റെ ഭാഗമായതോടെ ഗെയില്‍ വിരുദ്ധ സമരത്തിനെതിരെ ജലീല്‍ കൈകൊണ്ട നിലപാട് ചൂണ്ടിക്കാട്ടി നിലപാടുകളിലെ വൈരുദ്ധ്യം തുറന്നു കാട്ടിയാണ് വീഡിയോക്ക് വീണ്ടും പുതുജീവന്‍ വച്ചിട്ടുള്ളത്.
വീഡിയോ കാണാം: