ജീവിതശൈലി രോഗങ്ങള്‍ക്ക് പ്രതിവിധി ചിട്ടയായ ജീവിതരീതി
രക്തസമ്മര്‍ദവും പ്രമേഹവും അമിതവണ്ണവും തുടങ്ങി ഹൃദ്രോഗങ്ങള്‍ വരെ നീണ്ടു നില്‍ക്കുന്ന ജീവിതശൈലി രോഗങ്ങള്‍ വരാനുള്ള പ്രധാന കാരണം കൂടുതല്‍ ഭക്ഷണവും കുറഞ്ഞ അധ്വാനവുമാണ്.
ജീവിതശൈലി രോഗങ്ങള്‍ക്കുള്ള പ്രതിവിധി ചിട്ടയായ ജീവിതരീതി പിന്തുടരുക എന്നതാണ്. ഭക്ഷണ നിയന്ത്രണവും വ്യായാമവും ഏറെ പ്രധാനം. എന്നാല്‍ രോഗം വന്നതിന് ശേഷം ചികിത്സിക്കാതെ മാറിനില്‍ക്കുന്നത് അപകടകരമാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
രക്തസമ്മര്‍ദവും പ്രമേഹവും അമിതവണ്ണവും തുടങ്ങി ഹൃദ്രോഗങ്ങള്‍ വരെ നീണ്ടു നില്‍ക്കുന്ന ജീവിതശൈലി രോഗങ്ങള്‍ വരാനുള്ള പ്രധാനകാരണം കൂടുതല്‍ ഭക്ഷണവും കുറഞ്ഞ അധ്വാനവുമാണ്. നാരുകളടങ്ങിയ ക്രമീകൃത ഭക്ഷണത്തോടൊപ്പം കൃത്യമായ വ്യായാമത്തിലൂടെ ജീവിതശൈലി രോഗങ്ങളെ വലിയ തോതില്‍ പ്രതിരോധിക്കാനാകും.
ജീവിത ശൈലി രോഗങ്ങള്‍ വന്നാല്‍ പെട്ടെന്ന് ഭേദമാക്കാനാകില്ല. എങ്കിലും പാര്‍ശ്വഫലങ്ങളില്ലാത്ത ഫലപ്രദമായ ആധുനിക ചികിത്സാരീതികള്‍ ഇന്ന് വികസിച്ചിട്ടുണ്ട്. മുതിര്‍ന്നവരില്‍ മാത്രമുണ്ടായിരുന്ന ജീവിതശൈലി രോഗങ്ങള്‍ ഇപ്പോള്‍ കുട്ടികളിലും വന്നുതുടങ്ങിയിട്ടുണ്ട്. കുട്ടിക്കാലം തൊട്ടേ ഭക്ഷണ ക്രമീകരണവും വ്യായാമവും ശീലമാക്കേണ്ടതുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.