വടയമ്പാടി ജാതിമതില്‍ വിരുദ്ധ സമരം; പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ മീഡിയവണിന്

Update: 2018-05-31 02:45 GMT
വടയമ്പാടി ജാതിമതില്‍ വിരുദ്ധ സമരം; പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ മീഡിയവണിന്
Advertising

ദളിത് സമര നേതാവിനെ പൊലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്

വടയമ്പാടിയിലെ ജാതിമതില്‍ വിരുദ്ധ സമരത്തിലെ ദളിത് നേതാവിന് പൊലീസ് മര്‍ദനം. കെപിഎംഎസ് കുന്നത്തുനാട് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഐ.ശശിധരനെ ആണ് പൊലീസ് പ്രകോപനമില്ലാതെ മര്‍ദ്ദിച്ചത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഇല്ലാതിരുന്നിട്ടും പൊലീസ് സംഘം ശശിധരനെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു.

Full View

പുത്തന്‍കുരിശ്ശ് വടയമ്പാടിയിലെ എന്‍എസ്എസ് ഉടമസ്ഥതയിലുള്ള ഭജനമഠം ക്ഷേത്രത്തിന് മുന്നിലെ ജാതിമതില്‍ വിരുദ്ധ സമരപ്പന്തല്‍ കഴിഞ്ഞ 21ന് പൊലീസ് തകര്‍ത്തിരുന്നു. ഈ ദിവസം അരങ്ങേറിയ പൊലീസ് അതികൃമത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വെളുപ്പിനെ 5.30യോടെയാണ് പൊലീസ് സമരപ്പന്തല്‍ തകര്‍ത്തത്. ഇതറിഞ്ഞ് ഏതാനും സമരസമിതി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നു. പിരിഞ്ഞുപോകണമെന്ന് പൊലീസ് ഇവരോട് ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ അതിന് കൂട്ടാക്കിയില്ല. ഇതിനിടെയാണ് സമരസമിതി നേതാവ് കൂടിയായ കെപിഎംഎസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റിനെ പൊലീസ് വളഞ്ഞ് വെച്ച് ഭീഷണിപ്പെടുത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്.

ശശിധരനെ മര്‍ദ്ദിക്കുന്ന സമയത്ത് വിരലിലെണ്ണാവുന്ന സമരക്കാര്‍ മാത്രമാണ് സമരസ്ഥലത്തുണ്ടായിരുന്നത്. ഇതില്‍ ഭൂരിപക്ഷവും സ്ത്രീകളുമാണ്. ഇതിനിടെയാണ് കാര്യമായ പ്രകോപനമൊന്നും കൂടാതെ പുത്തന്‍കുരിശ് സിഐ സാജന്‍ സേവ്യറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശശിധരനെ ഒറ്റയ്ക്ക് വളഞ്ഞുവെച്ച് മര്‍ദിച്ചത്. കെപിഎംഎസ് ഓഫീസ് മുറ്റത്തും പൊതുറോഡിലും വെച്ചായിരുന്നു മര്‍ദ്ദനം.

Tags:    

Similar News