അശാന്തന്‍ മാഷ് വിടവാങ്ങിയത് വീടെന്ന സ്വപ്നം ബാക്കിയാക്കി

Update: 2018-05-31 12:23 GMT
അശാന്തന്‍ മാഷ് വിടവാങ്ങിയത് വീടെന്ന സ്വപ്നം ബാക്കിയാക്കി
Advertising

പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച താല്‍കാലിക ‌ഷെഡിലാണ് അശാന്തന്‍ മാഷിന്റെ കുടുംബം കഴിയുന്നത്.

ചിത്രകാരന്‍ അശാന്തന്‍ സ്വന്തമായൊരു വീടെന്ന സ്വപ്നം ബാക്കിവെച്ചാണ് വിടവാങ്ങിയത് . പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച താല്‍കാലിക ‌ഷെഡിലാണ് അശാന്തന്‍ മാഷിന്റെ കുടുംബം കഴിയുന്നത്.

സ്വന്തമായുള്ള ഇത്തിരി ഭൂമിയില്‍ ഒരു വരയിടം പണിയണമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഴിയാതെയാണ് അശാന്തന്‍ മാഷ് വിടവാങ്ങിയത്. മുളകൊണ്ടും മരപ്പലകകൊണ്ടും കെട്ടിയുയര്‍ത്തിയ ഒറ്റമുറി വീടിന് പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് തണലൊരുക്കിയിരിക്കുന്നത്. മൂന്ന് തവണ കേരള ലളിതകലാ അക്കാദമി അവാര്‍ഡ് സ്വന്തമാക്കിയ മാഷിന്റെ ചിത്രങ്ങളെല്ലാം നിന്നുതിരിയാനിടമില്ലാത്ത കുടിലില്‍ സൂക്ഷിക്കാനാവാത്തതിനാല്‍ പലതും സുഹൃത്തുക്കളുടെ കൈവശമാണ്. ഭാര്യ മോളിയും ഭാര്യയുടെ അമ്മയുമാണ് ഇപ്പോള്‍ മാഷിന്റെ അനാഥമായ ക്യാന്‍വാസുകള്‍ക്ക് കൂട്ടായി ഇവിടെ താമസിക്കുന്നത്.

ലളിതകലാ അക്കാദമിയും പട്ടികജാതി കമ്മീഷനും വീട് പണിത് നല്‍കാനുള്ള സഹായധനം നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കിലും എന്ന് യാഥാര്‍ഥ്യമാകുമെന്ന് വ്യക്തതയില്ല.

Tags:    

Similar News