പാമ്പാടിയിലെ വിദ്യാര്‍ഥി ആത്മഹത്യ; സ്കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ്

Update: 2018-05-31 00:33 GMT
Editor : Sithara
പാമ്പാടിയിലെ വിദ്യാര്‍ഥി ആത്മഹത്യ; സ്കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ്
Advertising

കോട്ടയം പാമ്പാടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രോസ് റോഡ്‌സ് സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചതായി വിദ്യാഭ്യാസ വകുപ്പ്.

കോട്ടയം പാമ്പാടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രോസ് റോഡ്‌സ് സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചതായി വിദ്യാഭ്യാസ വകുപ്പ്. മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ കുട്ടി ജീവനൊടുക്കിയെന്ന രക്ഷിതാക്കളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന്
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ പരിശോധന നടത്തി.

Full View

പഠനത്തില്‍ പിന്നോട്ടെന്ന കാരണം പറഞ്ഞാണ് പാമ്പാടി ക്രോസ് റോഡ്‌സ് സ്‌കൂള്‍ അധികൃതര്‍ ബിന്‍റോ ഈപ്പനെ പുറത്താക്കാന്‍ നീക്കം നടത്തിയത്. ഇത് കുട്ടിയെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്ന് മാതാപിതാക്കളും ആരോപിച്ചിരുന്നു. ഇത് ശരിയാണെന്ന് തന്നെയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെയും നിഗമനം. കുട്ടിക്ക് അമിത സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിലും കണ്ടെത്തി.

സംഭവത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്ത് ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അന്വേഷണത്തിന്റെ ഭാഗമായി സ്‌കൂള്‍ അധ്യാപകരില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇമ്മാനുവേല്‍ പോളിന്റെ നേതൃത്വത്തിലാണ്
അന്വേഷണം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News