ശബരിമല സ്ത്രീ പ്രവേശം: അഭിപ്രായ വോട്ടെടുപ്പിനും സര്‍വകക്ഷി യോഗത്തിനും സര്‍ക്കാര്‍ തയ്യാറാണെന്ന് കടകംപ്പള്ളി സുരേന്ദ്രന്‍

Update: 2018-05-31 07:01 GMT
Editor : admin
ശബരിമല സ്ത്രീ പ്രവേശം: അഭിപ്രായ വോട്ടെടുപ്പിനും സര്‍വകക്ഷി യോഗത്തിനും സര്‍ക്കാര്‍ തയ്യാറാണെന്ന് കടകംപ്പള്ളി സുരേന്ദ്രന്‍
Advertising

ശബരിമല സ്ത്രീപ്രവേശ വിഷയത്തില്‍ സര്‍ക്കാര്‍ ആരുടെ മേലും ഒരു അഭിപ്രായവും അടിച്ചേല്‍പ്പിക്കുകയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പൊതു അഭിപ്രായം രൂപീകരിച്ച ശേഷം സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിക്കും.

ശബരിമല സ്ത്രീ പ്രവേശ വിഷയത്തില്‍ അഭിപ്രായ വോട്ടെടുപ്പിനും സര്‍വകക്ഷി യോഗം വിളിക്കാനും സര്‍ക്കാര്‍ തയ്യാറാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയമാണെന്ന് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല സ്ത്രീപ്രവേശ വിഷയത്തില്‍ സര്‍ക്കാര്‍ ആരുടെ മേലും ഒരു അഭിപ്രായവും അടിച്ചേല്‍പ്പിക്കുകയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പൊതു അഭിപ്രായം രൂപീകരിച്ച ശേഷം സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിക്കും. ഇതിനായി സര്‍വകക്ഷി യോഗം വിളിക്കാനോ അഭിപ്രായ വോട്ടെടുപ്പ് നടത്താനോ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പ്രത്യേക യോഗം ഈ മാസം ആറിന് ചേരും. സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റുമാരുടെയും അംഗങ്ങളുടെയും യോഗത്തിന് ശേഷമായിരുന്നു ‌മന്ത്രിയുടെ പ്രതികരണം. കോടതി ഇടപെടലുകള്‍ കൊച്ചി, തിരുവിതാംകൂര്‍ ബോര്‍ഡുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന് അംഗങ്ങള്‍ യോഗത്തെ അറിയിച്ചു.

ദേവസ്വം ബോര്‍‍ഡുകളുടെ നിയമനം പി എസ് സിക്ക് വിടാന്‍ നിയമഭേദഗതി കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക പ്രതിസന്ധിയിലുള്ള ബോര്‍ഡുകളെ സഹായിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കും. വഴിപാട് തുക വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഭക്തന്മാരുടെ പണം കവരുന്നുവെന്ന തെറ്റായ പ്രചാരണം നടത്തി വര്‍ഗീയ വത്കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി വിമര്‍ശിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News