പൊതുസ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് ഹൈക്കോടതി നിരോധിച്ചു
പൊതുസ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് ഹൈക്കോടതി നിരോധിച്ചു. മാലിന്യം കത്തിക്കുന്നില്ല എന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദേശിച്ചു.
പൊതുസ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് ഹൈക്കോടതി നിരോധിച്ചു. മാലിന്യം കത്തിക്കുന്നില്ല എന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. നിയമം ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കണമെന്നും ഉത്തരവിട്ടു. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതില്‍ നിന്നുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും ഇതിന്റെ ഫലമായുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുമാണ് വിധിക്ക് അടിസ്ഥാനം. പ്ലാസ്റ്റിക് റബ്ബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് മൂലം വലിയ തോതില്‍ മലിനീകരണമുണ്ടാക്കുന്നുവെന്നും ഇത് തടയണമെന്നും ആവശ്യപ്പെടുള്ള പൊതുതാല്‍പര്യ ഹരജിയിലാണ് വിധി. കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സിലാണ് ഹരജി സമര്‍പ്പിച്ചത്. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി പ്രസ്താവിച്ചത്.