യുഡിഎഫ് തകരാതിരിക്കാന്‍ തന്റെ ഭാഗത്ത് നിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് മുരളീധരന്‍
നേതൃത്വത്തെ ചൊല്ലി യു ഡി എഫിനുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നില നില്‍ക്കുന്നുവെന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് യൂത്ത് ലീഗ് വേദിയിലെ മുരളിയുടെ സാന്നിധ്യം
കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിക്ക് കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നത പരിഹരിച്ച് യു ഡി എഫിനെ ശക്തിപ്പെടുത്തണമെന്ന് കെ മുരളീധരന്‍ എംഎല്‍എ. കെ കരുണാകരന്റെ നേതൃത്വത്തില്‍ രൂപീകരിച്ച യുഡിഎഫ് തകരാതിരിക്കാന്‍ തന്റെ ഭാഗത്ത് നിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മുരളിയുടെ പരാമര്‍ശം. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ യോഗമായിരുന്നു വേദി
നേതൃത്വത്തെ ചൊല്ലി യു ഡി എഫിനുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുവെന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് യൂത്ത് ലീഗ് വേദിയിലെ മുരളിയുടെ സാന്നിധ്യം. മുസ്ലീം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം പാണക്കാട് കുടുംബവും തന്റെ പിതാവ് കെ കരുണാകരനുമായുള്ള ബന്ധം കൂടിയാണെന്ന് മുരളി പറഞ്ഞു.
വര്‍ഗീയത കേരളത്തില്‍ വേര് പിടിക്കാത്തതിന്റെ കാരണം കെ രുണാകരനും പാണക്കാട് ശിഹാബ് തങ്ങളും കാണിച്ച ദീര്‍ഘ വീക്ഷണമായിരുന്നുവെന്ന് ചടങ്ങില്‍ സംബന്ധിച്ച മുസ്ലീം ലീഗ് നിയമസഭാകക്ഷി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ പറഞ്ഞു.
ഐ എസ് പോലുള്ള ഒരു സംഘടനക്കും കേരളത്തില്‍ വേരുറപ്പിക്കാനാവില്ലെന്നും ഇടത് പക്ഷമാണ് വര്‍ഗീയതക്ക് പലപ്പോഴും പ്രോത്സാഹനം നല്‍കിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.