ഒരു കോടിയിലേറെ രൂപയുടെ കള്ളപ്പണം പിടികൂടി
ചെന്നൈയില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യബസില്‍ നിന്നും പണം പിടിച്ചെടുക്കുകയായിരുന്നു. ഒരുകോടി
പാലക്കാട്ട് ഒരു കോടിയിലേറെ രൂപയുടെ കള്ളപ്പണം പിടികൂടി. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കള്ളപ്പണം പിടികൂടിയത്. ചെന്നൈ സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു പുലര്‍ച്ചെ വാളയാറില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കള്ളപ്പണം പിടികൂടിയത്.
ചെന്നൈയില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യബസില്‍ നിന്നും പണം പിടിച്ചെടുക്കുകയായിരുന്നു. ഒരുകോടി അഞ്ചു ലക്ഷം രൂപയിലധികം വരുന്നതാണ് പിടികൂടിയ പണം. ചെന്നൈ സ്വദേശികളായ അഹമ്മദ് തഹ്സീന്‍, മുഹമ്മദ് ഖുദ്ദൂസ് എന്നിവരില്‍ നിന്നാണ് കള്ളപ്പണം പിടിച്ചെടുത്തത്. മലപ്പുറം പെരിന്തല്‍മണ്ണയിലേക്കാണ് പണം കൊണ്ടുപോകുന്നതെന്ന് പ്രതികള്‍ പറഞ്ഞു. കേസ് ആദായ നികുതി വകുപ്പിന് കൈമാറുമെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.