പാലക്കാട് ബിജെപിയില്‍ കൂട്ടരാജി
Update: 2018-06-01 09:59 GMT
ബിജെപിയുടെ മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ അശോകന്റെ നേതൃത്വത്തിലുള്ള നൂറോളം പേരാണ് രാജിവെച്ചത്.
ജില്ലാ, സംസ്ഥാന നേതൃത്വങ്ങളുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് പാലക്കാട് ജില്ലയില്‍ ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ രാജിവെച്ചു. ബിജെപിയുടെ മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ അശോകന്റെ നേതൃത്വത്തിലുള്ള നൂറോളം പേരാണ് രാജിവെച്ചത്.
സ്ത്രീ പീഡന വിഷയത്തില്‍ കുറ്റക്കാരനായ വ്യക്തിയെ മണ്ഡലം കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ മേല്‍ക്കമ്മിറ്റികള്‍ക്ക് സമര്‍പ്പിച്ച പരാതിയില്‍ നടപടിയില്ലാത്തതിലാണ് പ്രതിഷേധം. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അടക്കമുള്ളവര്‍ അധാര്‍മിക
പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് രാജിവെച്ചവര്‍ ആരോപിച്ചു.