കെ എന്‍ എമ്മിന് പുതിയ ഭാരവാഹികള്‍
ടി.പി അബ്‌ദുല്ലക്കോയ മദനിയാണ് പ്രസിഡണ്ട്. പി.പി ഉണ്ണീന്‍കുട്ടി മൗലവിയാണ് ജനറല്‍ സെക്രട്ടറി.
കേരള നദ്‌വത്തുല്‍ മുജാഹിദീനിലെ ഇരുവിഭാഗവും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. ടി.പി അബ്‌ദുല്ലക്കോയ മദനിയാണ് പ്രസിഡണ്ട്. പി.പി ഉണ്ണീന്‍കുട്ടി മൗലവിയാണ് ജനറല്‍ സെക്രട്ടറി. നൂര്‍ മുഹമ്മദ് നൂര്‍ഷായെ ട്രഷറര്‍ ആയും എ അസ്‌ഗറലിയെ ഓര്‍ഗനൈസിംഗ് സെക്രട്ടറി ആയും തെരഞ്ഞെടുത്തു.
എച്ച്. ഇ മുഹമ്മദ് ബാബു സേഠ്, പി.കെ കുഞ്ഞബ്‌ദുല്ല ഹാജി, ഡോ. ഹുസൈന്‍ മടവൂര്‍, പി.കെ അഹ്‌മദ്, പ്രൊഫ. എന്‍.വി അബ്‌ദുറഹ്‌മാന്‍, ഡോ. മന്‍സൂര്‍ കൊല്ലം, മുഹമ്മദ് ഹാഷിം ആലപ്പുഴ എന്നിവരാണ് വൈസ് പ്രസിഡണ്ടുമാര്‍. എം. അബ്‌ദുറഹ്‌മാന്‍ സലഫി, എം. മുഹമ്മദ് മദനി, എം. സ്വലാഹുദ്ദീന്‍ മദനി, അബ്‌ദുറഹ്‌മാന്‍ മദനി പാലത്ത്, എം.ടി അബ്‌ദുസ്സമദ് സുല്ലമി, ഡോ. പി.പി അബ്‌ദുല്‍ ഹഖ്, ഡോ. സുല്‍ഫിക്കര്‍ അലി, കെ. നാസര്‍ സുല്ലമി, അബ്‌ദുല്‍ ലത്ത്വീഫ് കരിമ്പിലാക്കല്‍ തുടങ്ങിയവരെ സംസ്ഥാന സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
ഡോ. എ.ഐ അബ്‌ദുല്‍ മജീദ് സ്വലാഹിയെ ഐ.എസ്.എം സംസ്ഥാന കമ്മിറ്റി പ്രസിഡണ്ടായും ഡോ. ജാബിര്‍ അമാനിയെ സെക്രട്ടറിയായും പി.കെ സക്കരിയ്യാ സ്വലാഹിയെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും ഫൈസല്‍ നന്മണ്ടയെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു.
അബ്‌ദുല്‍ ജലീല്‍ മാമങ്കരയാണ് എം.എസ്.എം സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട്. സിറാജ് ചേലേമ്പ്ര സെക്രട്ടറിയായും ജാസിര്‍ രണ്ടത്താണിയെ ട്രഷറര്‍ ആയും നിശ്ചയിച്ചു. സുഹ്‌റ മമ്പാട് ആണ് വനിതാ സംഘടനയായ എം.ജി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട്. ഷമീമ ഇസ്‌ലാഹിയ്യയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു