തെരഞ്ഞെടുപ്പിന് എട്ടു ദിവസം മാത്രം; പ്രചാരണം ചൂടു പിടിക്കുന്നു
മുന്നണികളുടെ സംസ്ഥാന നേതാക്കളും പ്രചാരണത്തില്‍
തെരഞ്ഞെടുപ്പിന് എട്ടു ദിവസം മാത്രം ബാക്കി നില്‍ക്കേ മലപ്പുറത്ത് പ്രചാരണം ചൂടു പിടിക്കുന്നു. മൂന്നു മുന്നണികളുടേയും സംസ്ഥാന തല നേതാക്കള്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്താണ് പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നത്. വരും ദിവസങ്ങളില്‍ ദേശീയ നേതാക്കളെയും പ്രചാരണത്തിനിറക്കാനാണ് മുന്നണികളുടെ തീരുമാനം..
തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ആഴ്ചയിലേക്ക് കടന്നതോടെ സജീവമായിരിക്കുകയാണ്. രണ്ടാം ഘട്ട പ്രചാരണം പൂര്‍ത്തിയാക്കിയ യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ നടന്ന അവലോകന യോഗങ്ങളിലും പങ്കെടുത്തിരുന്നു. മൂന്നാം ഘട്ട പ്രചാരണത്തിന് തുടക്കം കുറിച്ച അദ്ദേഹം പെരിന്തല്‍മണ്ണയിലാണ് പര്യടനം നടത്തുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രമേശ് ചെന്നിത്തല തുടങ്ങിയവരും മണ്ഡലത്തില്‍ സജീവമാണ്. ബാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് പ്രചാരണത്തില്‍ പ്രധാന വിഷയമാക്കാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്.
ഇടതു മുന്നണി സ്ഥാനാര്‍ഥി എം ബി ഫൈസല്‍ മങ്കടയിലാണ് ഇന്ന് പ്രചാരണം നടത്തുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി കെ ടി ജലീല്‍ ഉള്‍പ്പെടെയുള്ളവരാണ് ഇടതു മുന്നണിയുടെ പ്രചാരണ യോഗങ്ങളില്‍ സജീവമായിരിക്കുന്നത്.
എന്‍ ഡി എ സ്ഥാനാര്‍ഥി എന്‍ ശ്രീ പ്രകാശ് വേങ്ങര മണ്ഡലത്തിലാണ് പര്യടനം നടത്തുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സി കെ പത്മനാഭന്‍ തുടങ്ങിയവര്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്താണ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.