എഡിജിപി സന്ധ്യയുടെ പേരില്‍ വ്യാജ ഓഡിയോ; അന്വേഷണം തുടങ്ങി
Update: 2018-06-01 13:12 GMT
മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല
എഡിജിപി ബി സന്ധ്യയുടേതെന്ന പേരില്‍ വ്യാജ ഓഡിയോ സന്ദേശം അയച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തുന്നതിനായി ആസൂത്രിതമായി തയ്യാറാക്കിയതാണ് വ്യാജ ശബ്ദ സന്ദേശമെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍. ചിറയിന്‍കീഴ് അഴൂര്‍ കിളിമക്ക് സ്വദേശിയായ സ്ത്രീയുടേതാണ് ശബ്ദമെന്നും പൊലീസ് തിരിച്ചറിഞ്ഞു. വ്യാജ സന്ദേശമയച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.