തൃശൂര്‍ പൂരത്തിന് ആനയെഴുന്നള്ളിപ്പിന് നിയന്ത്രണം
Update: 2018-06-01 02:04 GMT
തൃശൂര്‍ പൂരത്തിന് ആനയെഴുന്നള്ളിപ്പിന് വനംവകുപ്പിന്റെ നിയന്ത്രണം.
തൃശൂര്‍ പൂരത്തിന്റെ മുഖമാണ് നെറ്റിപ്പട്ടം കെട്ടിയ, തിടമ്പേറ്റിയ ഗജവീരന്‍മാര്‍. എന്നാല്‍ ഇത്തവണ തൃശൂര്‍ പൂരത്തിന് ആനയെഴുന്നള്ളിപ്പിന് വനംവകുപ്പിന്റെ കടുത്ത നിയന്ത്രണമുണ്ടാകും. തുടര്‍ച്ചയായി മൂന്നു മണിക്കൂര്‍ ആനകളെ എഴുന്നള്ളിക്കരുതെന്നാണ് നിര്‍ദേശം. പകല്‍ പത്തിനും വൈകീട്ട് അഞ്ചിനുമിടയില്‍ ആനകളെ എഴുന്നള്ളിക്കരുതെന്ന് വനംവകുപ്പ് പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. എഴുന്നള്ളിപ്പിന്റെ സമയത്ത് ആനകള്‍ തമ്മില്‍ കുറഞ്ഞത് മൂന്നു മീറ്റര്‍ എങ്കിലും അകലം ഉണ്ടാകണമെന്നും നിബന്ധനയില്‍ പറയുന്നു. നേരത്തെ വെടിക്കെട്ടിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.