മഴയും അവധിയും പിന്നെ ട്രോളും...ചിരിപ്പിച്ച് കൊല്ലും ഈ വീഡിയോ
ആറായിരത്തിലധികം ഷെയറുകള്‍ ലഭിച്ച ഈ ട്രോള്‍ വീഡിയോക്ക് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്
കാത്തിരുന്ന് കാത്തിരുന്ന് ഒരു ഹര്‍ത്താലോ അപ്രതീക്ഷിതമായ അവധിയോ കിട്ടുമ്പോഴുള്ള സ്കൂള്‍ കുട്ടികളുടെ സന്തോഷം കണ്ടിട്ടുണ്ടോ...തീര്‍ച്ചയായും അതൊരു കാഴ്ച തന്നെയാണ്. കനത്ത മഴയെ തുടര്‍ന്ന കഴിഞ്ഞ ദിവസം കേരളത്തിലെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ, ഇടുക്കി, കൊല്ലം, എറണാകുളം, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായിരുന്നു അവധി പ്രഖ്യാപിച്ചത്. ഒന്നിനെയും വെറുതെ വിടാത്ത ട്രോളന്‍മാര്‍ ഇതുമായി ബന്ധപ്പെട്ട് രസകരമായ വീഡിയോ ഒരുക്കിയിരിക്കുകയാണ്. സിനിമകളിലെ ഗാനരംഗങ്ങളെയും ഇമോഷണല്‍ സീനുകളെയും കുട്ടികളുമായി ചേര്‍ത്തിണക്കിയാണ് വീഡിയോ തയ്യാറാക്കായിരിക്കുന്നത്. ആറായിരത്തിലധികം ഷെയറുകള്‍ ലഭിച്ച ഈ ട്രോള്‍ വീഡിയോക്ക് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.