റോഡ് കുഴിക്കാന്‍ അദാനിക്കും റിലയന്‍സിനും ഇളവ്; സര്‍ക്കാരിനെതിരെ കൊച്ചി നഗരസഭ

Update: 2018-06-01 03:27 GMT
Editor : Sithara
റോഡ് കുഴിക്കാന്‍ അദാനിക്കും റിലയന്‍സിനും ഇളവ്; സര്‍ക്കാരിനെതിരെ കൊച്ചി നഗരസഭ
Advertising

ജനുവരിയില്‍ അദാനിയുടെ സിറ്റി ഗ്യാസ് പദ്ധതിക്കും ജൂലൈയില്‍ റിലയന്‍സിന്റെ ജിയോക്കും ഇളവ് അനുവദിച്ച സംസ്ഥാന സര്‍ക്കാര്‍, വൈകി മാത്രമാണ് ഇക്കാര്യങ്ങള്‍ കൊച്ചി നഗരസഭയെ അറിയിച്ചത്.

കൊച്ചിയിലെ റോഡുകള്‍ കുഴിക്കുന്നതിന് അദാനിക്കും റിലയന്‍സിനും ഇളവ് നല്‍കാനുള്ള തീരുമാനത്തില്‍ ദുരുഹതയെന്ന് ആരോപണം. ഈ വര്‍ഷം ജനുവരിയില്‍ അദാനിയുടെ സിറ്റി ഗ്യാസ് പദ്ധതിക്കും ജൂലൈയില്‍ റിലയന്‍സിന്റെ ജിയോക്കും ഇളവ് അനുവദിച്ച സംസ്ഥാന സര്‍ക്കാര്‍ വളരെ വൈകി മാത്രമാണ് ഇക്കാര്യങ്ങള്‍ കൊച്ചി നഗരസഭയെ അറിയിച്ചത്. വിഷയത്തില്‍ മുഖ്യന്ത്രിയെ പ്രതിഷേധം അറിയിക്കാനൊരുങ്ങുകയാണ് നഗരസഭ.

Full View

ഓഗസ്റ്റ് മാസം 17ന് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ പറഞ്ഞത് അദാനിയുടെ സിറ്റി ഗ്യാസ് പദ്ധതിക്ക് മാത്രം റോഡ് കുഴിക്കുന്നതിന് അനുമതി നല്‍കിയാല്‍ മതിയെന്നും ടെലികോം കമ്പനികള്‍ക്കും മറ്റും ഈ ഇളവ് ബാധകമാക്കില്ലെന്നും തീരുമാനമെടുത്തിരുന്നു. ഇക്കാര്യം വിശദീകരിച്ച് നഗരസഭ സെക്രട്ടറി റിപ്പോര്‍ട്ടും നല്‍കി. എന്നാല്‍ ജൂലൈ 17ന് തന്നെ റിലയന്‍സ് ജിയോ കമ്പനിക്ക് റോഡ് കുഴിക്കുന്നതിന് ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അടിയന്തര സാഹചര്യം പരിഗണിച്ച് സിറ്റി ഗ്യാസ് പദ്ധതിക്ക് മാത്രം ഇളവ് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുകയും അതിന്റെ മറവില്‍ മറ്റ് കമ്പനികള്‍ക്കും ഇളവ് നല്‍കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നാണ് ആരോപണം.

വിഷയം ശ്രദ്ധയില്‍ പെടുത്താന്‍ നഗരസഭയുടെ സര്‍വ്വകക്ഷി സംഘം നവംബര്‍ 11ന് മുഖ്യമന്ത്രിയെ കാണും. നഗരസഭയുടെ അനുമതി ലഭിക്കാത്തതിനാല്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് ജിയോ അധികൃതര്‍ പറയുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News