റിയൽ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം: മുഖ്യപ്രതികളെ ചോദ്യംചെയ്തു

Update: 2018-06-01 03:58 GMT
റിയൽ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം: മുഖ്യപ്രതികളെ ചോദ്യംചെയ്തു
Advertising

ദ്യഘട്ടത്തിൽ അന്വേഷണ സംഘത്തോട് നിസ്സഹകരിച്ച ചക്കര ജോണിയും സഹായി രഞ്ജിത്തും പിന്നീട് മറുപടികൾ നൽകി.

ചാലക്കുടിയിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവ് വധക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ചക്കര ജോണിയുടെയും സഹായി രഞ്ജിത്തിന്റെയും ചോദ്യംചെയ്യൽ പൂർത്തിയായി. ആദ്യഘട്ടത്തിൽ അന്വേഷണ സംഘത്തോട് നിസ്സഹകരിച്ച ഇരുവരും പിന്നീട് മറുപടികൾ നൽകി. ഇന്ന് രാത്രിയോടെ ഇവരെ കോടതിയിൽ ഹാജരാക്കും.

Full View

രാജീവിന്‍റെ കൊലപാതകത്തിലെ ഗൂഢാലോചനക്കാരനെന്ന് സംശയിക്കുന്ന ചക്കര ജോണി, ഇയാളുടെ കൂട്ടാളി രഞ്ജിത്ത് എന്നിവരെയാണ് പോലീസ് ചോദ്യം ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ അർധ രാത്രിയോടെയാണ് പാലക്കാട് മംഗലം ഡാമിന് സമീപത്ത് നിന്ന് ഇരുവരെയും പിടികൂടിയത്. തൃശൂരിലെത്തിച്ച ഇരുവരും അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിൽ തുടക്കത്തിൽ സഹകരിച്ചില്ല. പിന്നീട് മനപ്പാഠമാക്കിയ രീതിയിലുള്ള മൊഴികളാണ് നൽകിയത്. രണ്ട് പേരും സമാന മൊഴികളാണ് ഭൂരിഭാഗം ചോദ്യങ്ങൾക്കും നൽകിയത്.

കൊല നടന്ന ദിവസം പല തവണ അഭിഭാഷകനെ ഫോണിൽ വിളിച്ചത് എന്തിനെന്ന ചോദ്യത്തിന് ഇരുവരും ഉത്തരം പറഞ്ഞില്ല. റിയൽ എസ്റ്റേറ്റ് കരാറുകളെ കുറിച്ചും അഭിഭാഷകനുമായുള്ള ബന്ധത്തെ കുറിച്ചുമാണ് അന്വേഷണ സംഘം വിവരം തേടുന്നത്. അന്വേഷണം ശരിയായ ഗതിയിലാണെന്നും കേസിൽ ഇടപെടലുകൾ ഇല്ലെന്നും റൂറൽ എസ്പി യതീഷ് ചന്ദ്ര പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പ്രതികൾ പിടിയിലായേക്കാം.

ജോണിയെയും രഞ്ജിത്തിനെയും ഒളിവിൽ കഴിയാൻ സഹായിച്ച ആലപ്പുഴ സ്വദേശി സുധനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സുധന്റെ കാറിലാണ് ജോണിയും രഞ്ജിത്തും പാലക്കാട്ടേക്ക് കടന്നത്.

Tags:    

Similar News