പി.വി അന്‍വറിന്റെ തടയണ പൊളിക്കുന്നത് ഹൈക്കോടതി തടഞ്ഞു

Update: 2018-06-01 03:37 GMT
Editor : Jaisy
പി.വി അന്‍വറിന്റെ തടയണ പൊളിക്കുന്നത് ഹൈക്കോടതി തടഞ്ഞു
Advertising

തടയണ പൊളിക്കണമെന്ന ഉത്തരവിനെതിരെ ഭാര്യാപിതാവ് നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്

പി.വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍തീം പാര്‍ക്കിനായി ചീങ്കണ്ണിപാലിയില്‍ നിര്‍മിച്ച തടയണ പൊളിക്കുന്നത് ഹൈക്കോടതി താല്‍കാലികമായി തടഞ്ഞു. അനധികൃത തടയണ പൊളിക്കണമെന്ന മലപ്പുറം ജില്ലാ കലക്ടറുടെ ഉത്തരവിനെതിരെ പിവി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാ പിതാവ് സമര്‍പ്പിച്ച ഹരജിയിലാണ്‌ കോടതി നടപടി.

Full View

മലപ്പുറം ഓര്‍ങ്ങാട്ടേരി പഞ്ചായത്തിലെ ചിങ്കണ്ണിപാലിയില്‍ പി വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തടയണ നിര്‍മ്മിച്ചത് നിയമ ലംഘനമാണെന്ന് ചൂണ്ടികാട്ടിയാണ് കലക്ടര്‍ പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടത്. ഇതിനെതിരെ ഭാര്യാപിതാവ് അബ്ദുല്‍ ലത്തീഫാണ് കോടതിയെ സമീപിച്ചത്. താല്‍കാലികമായി തടയണ പൊളിക്കുന്നത് തടഞ്ഞ കോടതി ക്രിസ്ത്മസ് അവധിക്ക് ശേഷം വിശദമായ വാദം കേള്‍ക്കും.

ദുരന്ത നിവാരണ നിയമത്തിലെ വിവിധ വ്യവസ്ഥകള്‍ ലംഘിച്ചാണ് തടയണ നിര്‍മിച്ചതെന്നാണ് പെരുന്തല്‍മണ്ണ ആര്‍ഡിഒയുടെ റിപോര്‍ട്ട്. തടയണ ഉരുള്‍ പൊട്ടലിന് കാരണമാകുമെന്ന് നേരത്തെ വനം വകുപ്പും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിയമലംഘനം നടന്നെന്ന് ഓര്‍ങ്ങാട്ടേരി പഞ്ചായത്തും ആര്‍ഡിഒയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറനാട് താലൂക്കില്‍ തന്റെ പേരിലുള്ള 8 ഏക്കറിലാണ് തടയണയെന്നാണ് ലത്തീഫിന്റെ വാദം. തന്റെ ഭാഗം കേള്‍ക്കാതെയാണ് കലക്ടര്‍ ഉത്തരവിറക്കിയത്. തടയണയ്ക്കെതിരായി വിവിധ വകുപ്പുകള്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് തനിക്ക് നല്‍കിയില്ലെന്നും അബ്ദുല്‍ ലത്തീഫ് ഹരജിയില്‍ പറയുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News