ജിഎസ്ടിയില്‍ കണക്ക് തെറ്റിയത് ഏറ്റു പറഞ്ഞ് ധനമന്ത്രി

Update: 2018-06-01 22:02 GMT
ജിഎസ്ടിയില്‍ കണക്ക് തെറ്റിയത് ഏറ്റു പറഞ്ഞ് ധനമന്ത്രി
Advertising

ജിഎസ്ടിയുടെ ഗുണം കോർപറേറുകൾക്ക് ലഭിച്ചു

ബജറ്റ് അവതരണത്തില്‍ ജിഎസ്ടിയില്‍ കണക്ക് തെറ്റിയത് ഏറ്റു പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടിയുടെ ഗുണം കോർപറേറുകൾക്ക് ലഭിച്ചു. നികുതി പിരിവ് 25 ശതമാനം വര്‍ധിക്കുമെന്ന് ഞാന്‍ തന്നെ നിയമസഭയില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ വര്‍ധിച്ചത് 10 ശതമാനത്തില്‍ താഴെ മാത്രമാണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ റവന്യു വരുമാന വര്‍ധനവ് 7.7 ശതമാനം മാത്രമാണ്. ഓരോ വര്‍ഷവും റവന്യു കമ്മി 20-30 ബേസിസ് പോയിന്റ് കണ്ട് കുറക്കണം. ആറ് വര്‍ഷം കൊണ്ട് റവന്യു കമ്മി ഇല്ലാതാക്കണം. 2018 ല്‍ ധനക്കമ്മി 3.1 ശതമാനമായി കുറക്കും. ജിഎസ്ടിയില്‍ വരുമാനം വര്‍ധിച്ചാല്‍ ഈ പ്രക്രിയ എളുപ്പമാകുമെന്നും ബജറ്റില്‍ പറയുന്നു.

Tags:    

Similar News