കൂടുതല്‍ സ്കൂളുകള്‍ പൂട്ടാന്‍ ശ്രമിച്ചാല്‍ കോടതിയില്‍ നേരിടുമെന്ന് മന്ത്രി

Update: 2018-06-01 18:31 GMT
Editor : admin
കൂടുതല്‍ സ്കൂളുകള്‍ പൂട്ടാന്‍ ശ്രമിച്ചാല്‍ കോടതിയില്‍ നേരിടുമെന്ന് മന്ത്രി
Advertising

മലാപറമ്പിന് പിന്നാലെ കോഴിക്കോട് തിരുവണ്ണൂര്‍ എയുപി സ്കൂളും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൂട്ടാനായില്ല.

Full View

മലാപറമ്പിന് പിന്നാലെ കോഴിക്കോട് തിരുവണ്ണൂര്‍ എയുപി സ്കൂളും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൂട്ടാനായില്ല. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധം മറികടന്ന് തൃശൂര്‍ കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ സ്കൂള്‍ പൂട്ടി. പൂട്ടിയ സ്കൂളുകള്‍ തുറക്കാന്‍ നിയമനടപടി സ്വീകരിക്കുമെന്നും കൂടുതല്‍ സ്കൂളുകള്‍ പൂട്ടാന്‍ ശ്രമിച്ചാല്‍ കോടതിയില്‍ നേരിടുമെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. സ്കൂള്‍ പൂട്ടാനുള്ള ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍ ഹരജി നല്‍കി.

ലാഭകരമല്ലെന്ന കാരണത്താല്‍ ഹൈക്കോടതി പൂട്ടാന്‍ ഉത്തരവിട്ട തിരുവണ്ണൂര്‍ പാലാട്ട് എയുപി സ്കൂളില്‍ ഇന്ന് രാവിലെയാണ് എഇഒ കുസുമത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടപടികള്‍ക്കായെത്തിയത്. വന്‍ പൊലീസ് സന്നാഹത്തോടെ എത്തിയ എഇഒ പക്ഷെ നാട്ടുകാരുടെ കനത്ത പ്രതിഷേധത്തിന് മുന്നില്‍ പിന്‍വാങ്ങുകയായിരുന്നു. സ്കൂള്‍ നിലനിര്‍ത്തുന്നതിനു പകരം റിയല്‍ എസ്റ്റേറ്റ് താല്പര്യങ്ങളാണ് മാനേജ്മെന്റിനെ നയിക്കുന്നതെന്ന് സ്കുള്‍ സംരക്ഷണ സമതി ആരോപിക്കുന്നു. എന്നാല്‍ നാട്ടുകാരുടെ എതിര്‍പ്പുകള്‍ മറികടന്നും തൃശൂര്‍ കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ എല്‍പി സ്കൂള്‍ എഇഒയുടെ നേതൃത്വത്തില്‍ അടച്ചുപൂട്ടി.

എഇഒയെ തടഞ്ഞ അഞ്ച് സംരക്ഷണ സമിതി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം അടച്ചുപൂട്ടിയ സ്കൂളുകള്‍ തുറക്കാനാവശ്യമായ നിയമനടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രതികരിച്ചു. കൂടുതല്‍ സ്കൂള്‍ പൂട്ടാന്‍ ശ്രമിച്ചാല്‍ കോടതിയില്‍ നേരിടുമെന്നും രവീന്ദ്രനാഥ് തൃശൂരില്‍ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News