സെക്രട്ടറിയേറ്റിലെ പ്രശ്നം അശാസ്ത്രീയ ജോലി വിഭജനം: സര്‍വ്വീസ് സംഘടനകള്‍
സെക്രട്ടറിയേറ്റ് ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം ശാസ്ത്രീയമായ ജോലി വിഭജനം ഇല്ലാത്തതാണെന്ന് സെക്രട്ടറിയേറ്റ് സര്‍വീസ് സംഘടനകള്‍.
സെക്രട്ടറിയേറ്റ് ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം ശാസ്ത്രീയമായ ജോലി വിഭജനം ഇല്ലാത്തതാണെന്ന് സെക്രട്ടറിയേറ്റ് സര്‍വീസ് സംഘടനകള്‍. വിവിധ വകുപ്പുകളിലായി അനാവശ്യ തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്ന പത്താം ശമ്പള കമ്മീഷന്റെ വിലയിരുത്തല്‍ അടിസ്ഥാന രഹിതമാണെന്നും സര്‍വീസ് സംഘടനകള്‍ അഭിപ്രായപ്പെടുന്നു.
നിയമ നിര്‍മാണം, ഭരണ നിര്‍വഹണം, നിയമം, ധനകാര്യം എന്നീ നാല് വകുപ്പുകളിലായാണ് സെക്രട്ടറിയേറ്റിന്റെ ചുമതലകള്‍ വിഭജിക്കപ്പെട്ടിരിക്കുന്നത്. ഈ വകുപ്പുകളുടെ കീഴില്‍ ജോലി കൂടുതലുള്ളതും കുറവുള്ളവയും ഉണ്ട്. ജോലി വിഭജനം ശാസ്ത്രീയമായി നടക്കാത്തതിനാല്‍ ചില പണികള്‍ മുന്നോട്ടുപോകാത്ത അവസ്ഥയുമുണ്ട്.
സെക്രട്ടറി തലത്തിലുള്ള ജീവനക്കാരുടെ എണ്ണം സെക്രട്ടറിയേറ്റില്‍ അധികമാണെന്നാണ് പത്താം ശമ്പള കമ്മീഷന്റെ വിലയിരുത്തല്‍ വസ്തുതകള്‍ക്ക് വിരുദ്ധമാണ്. ഓരോ സര്‍ക്കാരിന്റെയും നയങ്ങളും ആവശ്യങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് തസ്തികകള്‍ ഉണ്ടാകുന്നത്. ഭരണ ഘടന ബാധ്യത നിര്‍വഹിക്കുന്ന സ്ഥാപനങ്ങള്‍ എന്ന നിലയില്‍ ശാസ്ത്രീയമായ പഠനവും പുനഃ പരിശോധനയും എല്ലാ വകുപ്പുകളിലും ആവശ്യമാണെന്നാണ് സര്‍വീസ് സംഘടനാ പ്രതിനിധികളുടെ അഭിപ്രായം.