കര്‍ക്കിടകത്തെ വരവേല്‍ക്കാന്‍ ഔഷധക്കഞ്ഞികളുമായി ഔഷധി
പതിനാലിനം കഞ്ഞിയാണ് ഔഷധിയില്‍ തയ്യാറാക്കിയിരിക്കുന്നത്
വിവിധ തരത്തിലുള്ള കഞ്ഞികളൊരുക്കിയാണ് തൃശ്ശൂരിലെ ഔഷധി കര്‍ക്കടകത്തെ വരവേല്‍ക്കുന്നത്.വിശപ്പും ദാഹവും അകറ്റി രോഗപ്രതിരോധ ശേഷി കൂട്ടാന്‍ കഞ്ഞി മികച്ച ഔഷധമാണന്നാണ് വിദഗ്ധരുടെ പക്ഷം. പതിനാലിനം കഞ്ഞിയാണ് ഔഷധിയില്‍ തയ്യാറാക്കിയിരിക്കുന്നത്.
കര്‍ക്കടകത്തെ വരവേല്‍ക്കുവാന്‍ തൃശൂരില്‍ കഞ്ഞി ഫെസ്റ്റ് രോഗപ്രതിരോധത്തിനായി വിവിധതരം കഞ്ഞികള്‍ പനിയെ പ്രതിരോധിക്കുവാന്‍ പൊടിയരിക്കഞ്ഞി,ദഹനശക്തിക്ക് ഔഷധ കഞ്ഞി,ശരീര ശക്തിക്ക് പാല്‍ കഞ്ഞി,അമിത വണ്ണം കുറക്കുന്നതിന് ഓട്സ് കഞ്ഞി ഇങ്ങന ഓരോരുത്തരുടെയും അഭിരുചിക്കും ശരീര പ്രകൃതത്തിനും ആവശ്യമായ വിവിധ തരം കഞ്ഞികള്‍ 30 ദിവസവും ലഭിക്കും.
ശരീര പ്രകൃതിക്കനുസരിച്ചുള്ള കഞ്ഞി നിര്‍ദ്ദേശിക്കുന്നതിനും സ്വയം പാചകം ചെയ്യുന്നതിനെ കുറിച്ച് വിവരിക്കുന്നതിനും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും പ്രത്യേക സംഘവും ഇവിടെയുണ്ടാകും.പത്മശ്രി അഡ്വ സി.കെ മേനോന്‍, ചലച്ചിത്ര നടി മാളവിക, ജയരാജ് വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് കഞ്ഞി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്.