സിനിമ എക്സിബിറ്റേഴ്സ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ഇന്ന്
തിയറ്ററുകളില്‍ ടിക്കറ്റിംഗ് മെഷീന്‍ സ്ഥാപിക്കുമ്പോള്‍ അധിക നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് സര്‍ക്കാരുമായി ധാരണയാകാത്ത സാഹചര്യം ചര്‍ച്ച ചെയ്യാനാണ് യോഗം
സിനിമ എക്സിബിറ്റേഴ്സ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. തിയറ്ററുകളില്‍ ടിക്കറ്റിംഗ് മെഷീന്‍ സ്ഥാപിക്കുമ്പോള്‍ അധിക നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് സര്‍ക്കാരുമായി ധാരണയാകാത്ത സാഹചര്യം ചര്‍ച്ച ചെയ്യാനാണ് യോഗം
തിയറ്ററുകളില്‍ ഇ ടിക്കറ്റിംഗ് മെഷീന്‍ സ്ഥാപിക്കുന്നതിനോട് അനുബന്ധമായി ടിക്കറ്റ് നിരക്കില്‍ 5 രൂപ അധികം ഈടാക്കണമെന്നാണ് എക്സിബിറ്റേഴ്സ് അസോസിയേഷന്റെ ആവശ്യം. ഇതില്‍ 2 രൂപ നിര്‍മാതാവിനും 1.രൂപ 75 പൈസ വീതം തിയറ്റര്‍ ഉടമയ്ക്കും സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളിലേക്കും ലഭിക്കും. ഇക്കാര്യം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അംഗീകരിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഉത്തരവ് ഇറങ്ങിയില്ല. അതേസമയം ഇ ടിക്കറ്റിംഗ് മെഷീന്‍ നിര്‍ബന്ധമാക്കുകയും ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാരിന് മുമ്പാകെ വിഷയം എത്തിക്കുന്നത് സംബന്ധിച്ചാണ് ജനറല്‍ ബോഡി ചര്‍ച്ച ചെയ്യുക. ഓണം റിലീസുകള്‍ വരാനിരിക്കെ പ്രത്യക്ഷ സമര പരിപാടികള്‍ വേണ്ടെന്ന് സംഘടനയില്‍ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.