മഴകുറഞ്ഞതോടെ നെല്‍കര്‍ഷകര്‍ ആശങ്കയില്‍

Update: 2018-06-02 21:35 GMT
മഴകുറഞ്ഞതോടെ നെല്‍കര്‍ഷകര്‍ ആശങ്കയില്‍
Advertising

ഏറ്റവും കൂടുതല്‍ മഴലഭിക്കേണ്ട കഴിഞ്ഞ മാസങ്ങളില്‍ പേരിനുമാത്രമാണ് മഴകിട്ടിയത്

Full View

മഴകുറഞ്ഞതോടെ പാലക്കാട് ജില്ലയിലെ നെല്‍കര്‍ഷകര്‍ ആശങ്കയില്‍ . ഏറ്റവും കൂടുതല്‍ മഴലഭിക്കേണ്ട കഴിഞ്ഞ മാസങ്ങളില്‍ പേരിനുമാത്രമാണ് മഴകിട്ടിയത്. മഴക്കാലം ഈ രൂപത്തില്‍ പോയാല്‍ രണ്ടാം വിള കൃഷി വലിയ പ്രതിസന്ധിയിലാകും. കര്‍ക്കിടക മാസത്തില്‍ നന്നായി മഴപെയ്യുമെന്ന് കാത്തിരുന്ന കര്‍ഷകരുടെ പ്രതീക്ഷകള്‍ തെറ്റി. പാലക്കാട് ജില്ലയിലെ പ്രധാന ഡാമുകളിലൊന്നും നിലവില്‍ വേണ്ടത്ര വെള്ളമില്ല.

കഴിഞ്ഞ ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 17 വരെ പാലക്കാട് ജില്ലയില്‍ 906.1 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. സാധാരണരീതിയില്‍ ലഭിക്കേണ്ടത് 1266.6 മില്ലിമീറ്റര്‍ മഴയാണ്. 28 ശതമാനത്തിന്റെ കുറവാണ് മഴ ലഭ്യതയിലുണ്ടായത്. വരുംദിവസങ്ങളിലും മഴക്കുറവ് തുടര്‍ന്നാല്‍ രണ്ടാം വിളവിറക്കുന്നത് ഉപേക്ഷിക്കേണ്ടി വരുമെന്ന് ‌ നെല്‍കര്‍ഷകര്‍ പറയുന്നു.

Tags:    

Similar News