മറയൂരില്‍ കാട്ടാനശല്യം രൂക്ഷം
കാട്ടാനാകൂട്ടം മറയൂരിലെ കൃഷിയിടങ്ങളില്‍ കൃഷി നശിപ്പിക്കാന്‍ തുടങ്ങിയിട്ട് ആഴ്ച്ച ഒന്നു കഴിഞ്ഞു.
കാട്ടാനാകൂട്ടം മറയൂരിലെ കൃഷിയിടങ്ങളില്‍ കൃഷി നശിപ്പിക്കാന്‍ തുടങ്ങിയിട്ട് ആഴ്ച്ച ഒന്നു കഴിഞ്ഞു. വനപാലകര്‍ തിരിഞ്ഞുനോക്കാത്തതിനാല്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ കാട്ടാനാകൂട്ടത്തെ കൂട്ടത്തെ ഓടിച്ചുവിടുന്ന തിരക്കിലാണ് കര്‍ഷകര്‍.
സെവാപന്തി, ചന്ദ്രമണ്ഡലം, കീഴാന്തൂര്‍ തുടങ്ങിയ മേഖലകളിലെ പച്ചക്കറി തോട്ടങ്ങളില്‍ ഇപ്പോള്‍ കാട്ടാനകൂട്ടം നിത്യ സന്ദര്‍ശകരാണ്. മുന്‍കാലങ്ങളില്‍ രാത്രികാലങ്ങളിലാണ് ആന ഇറങ്ങിയിരുന്നെങ്കില്‍ ഇപ്പോഴത് പകല്‍ സമയങ്ങളിലാണ്. അതുകൊണ്ട് തന്നെ കൃഷി നശിപ്പിക്കപ്പെടുന്നതോടൊപ്പം കൃഷിക്കിറങ്ങാനാവാത്ത അവസ്ഥയിലുമാണ്.
വേനല്‍ കടുത്തതും വനത്തിനുള്ളില്‍ ജലദൌര്‍ലഭ്യവുമാണ് കാട്ടാനകൂട്ടം കൃഷിയിടങ്ങളില്‍ എത്താന്‍ കാരണം. സമീപമുള്ള കാടുകള്‍ ഉണങ്ങിയ നിലയിലാണ്. പ്രഭാതത്തില്‍ കൃഷിയിടങ്ങളില്‍ എത്തുന്ന കാട്ടാനകൂട്ടം വൈകുന്നേരം വരെ അവിടെ നിലയുറപ്പിക്കുന്നു. വനപലകരോട് പലവട്ടം പരാതിപെട്ടിട്ടും ഇതുവരെ ആരും തിരിഞ്ഞു നോക്കിയില്ല എന്ന പരാതി പരക്കെ ഉയരുന്നു.