പാമ്പാടി നെഹ്റു കോളേജിനെതിരെ വനം വകുപ്പ് കോടതിലേക്ക്
Update: 2018-06-02 06:12 GMT
കോളേജ് കൈവശം വെച്ച നിക്ഷിപ്ത വനഭൂമി തിരിച്ചുപിടിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം
പാമ്പാടി നെഹ്റു കോളേജിനെതിരെ വനം വകുപ്പ് കോടതിയെ സമീപിക്കും. കോളേജ് കൈവശം വെച്ച നിക്ഷിപ്ത വനഭൂമി തിരിച്ചുപിടിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. വനഭൂമി കയ്യേറി നിർമ്മിച്ച ബാഡ്മിന്റൺ കോർട്ട് ഉൾപ്പടെ പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്. ഇതിന്റെ ഭാഗമായി തൃശൂർ ഡിഎഫ്ഒ സ്ഥലം സന്ദർശിച്ചു.
പാമ്പാടി നെഹ്റു കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് 1.40 ഏക്കർ പ്രദേശം നിക്ഷിപ്ത വനഭൂമിയാണെന്ന് കണ്ടെത്തിയിരുന്നു. ഈ സ്ഥലത്താണ് കോളേജിലെ ബാഡ്മിന്റൺ കോർട്ടുള്ളത്. ഈ ഭാഗം ഒഴികെയുള്ള ഭൂമി 2016 ഒക്ടോബറിൽ വനം വകുപ്പ് തിരിച്ചു പിടിച്ചിരുന്നു. ബാക്കിസ്ഥലത്തിനെതിരെ നടപടിയെടുത്തിരുന്നില്ല.