പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Update: 2018-06-02 05:22 GMT
പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
Advertising

ജിഷ്ണു പ്രണോയിയുടെ കുടുംബത്തെ മര്‍ദിച്ച സംഭവത്തില്‍ പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Full View

ഡിജിപി ഓഫീസിന് മുമ്പില്‍ നടന്ന സംഭവത്തില്‍ പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പം വന്ന ബന്ധുക്കളല്ലാത്തവരാണ് പ്രശ്നം ഉണ്ടാക്കിയതെന്നാണ് നിലപാട്. നടക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്ന അഭിപ്രായം ഡിജിപി പ്രകടിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തിരുവനന്തപുരം റേഞ്ച് ഐജി മനേജ് എബ്രഹാമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സമാനതകളില്ലാത്ത പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അത് തണുപ്പിക്കാന്‍ വേണ്ടിയാണ് പോലീസ് മുന്‍തൂക്കം നല്‍കിയത്. ഐജി മനോജ് എബ്രഹാം പേരൂര്‍ക്കട ആശുപത്രിയില്‍ എത്തിയത് പ്രതിഷേധത്തിന്റെ നടുവിലൂടെ.മ ഹിജയെ കണ്ടതിന് ശേഷം അന്വേഷണം നടത്തുന്ന കാര്യം പ്രഖ്യാപിച്ചു. തിരിച്ചിറങ്ങിയപ്പോള്‍ വീണ്ടും പ്രതിഷേധം. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ കനത്ത പോലീസ് സുരക്ഷയില്‍ ഡിജിപി വന്നു. മഹിജയെ കണ്ട ശേഷം നിലപാട് വ്യക്തമാക്കി. എന്നാല്‍ കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലും പോലീസിനെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
സമരത്തില്‍ പങ്കെടുക്കാനെത്തിയ ജിഷ്ണുവിന്റെ ബന്ധുക്കളല്ലാത്തവരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    

Similar News