ഗെയില്‍ പദ്ധതിയുടെ ആദ്യ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതായി വീണ്ടും പരാതി

Update: 2018-06-02 07:47 GMT
Editor : Jaisy
ഗെയില്‍ പദ്ധതിയുടെ ആദ്യ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതായി വീണ്ടും പരാതി
Advertising

എന്നാല്‍ 2010 ലെ സ്കെച്ചില്‍ നിന്നും യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നാണ് ഗെയില്‍ അധികൃതരുടെ വിശദീകരണം

ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ ആദ്യ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതായി വീണ്ടും പരാതി. കോഴിക്കോട് കാരശ്ശേരി വൈശ്യംപുറം ഭാഗത്ത് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതായി പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് മാടക്കശേരി ഭാഗത്തും ഗെയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതായുള്ള ആക്ഷേപം ഉയരുന്നത്. മുന്‍ മന്ത്രിയുടെ ബന്ധുവിന്റെ ക്രെഷര്‍ സംരക്ഷിക്കാനാണ് മാറ്റമെന്നാണ് ആരോപണം.

Full View

മാടകശേരി ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് കൂടിയായിരുന്നു 2009 ലെ സര്‍വേ. എന്നാല്‍ ഏപ്രിലില്‍ നടത്തിയ സര്‍വ്വേ പ്രകാരം അലൈന്‍മെന്‍റ് കിഴക്ക് ഭാഗത്ത് കൂടിയായി മാറിയെന്നണ് പരാതി. ഇത് ക്രെഷര്‍ യൂണിറ്റിനെ സംരക്ഷിക്കാനാണെന്നാണ് നാട്ടുകാരുടെ ആരോപണം. മുന്‍ മന്ത്രിയുടെ ബന്ധുവിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഈ ക്രഷര്‍ യൂണിറ്റ് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാന്‍ തയ്യാറാകാത്ത ഗെയിലിന്റെ ഈ നീക്കത്തിന് പിന്നില്‍ അഴിമതി നടന്നതായി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത് എത്തി. എന്നാല്‍ 2010 ലെ സ്കെച്ചില്‍ നിന്നും യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നാണ് ഗെയില്‍ അധികൃതരുടെ വിശദീകരണം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News