മീഡിയവണിന് പുരസ്‌കാരം
Update: 2018-06-02 16:26 GMT
പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ മികച്ച കാമറാ പേഴ്‌സണിനുള്ള അവാര്‍ഡ് മീഡിയവണിന്.
പ്രസ്‌ക്ലബ്ബ് ഓഫ് ഇന്ത്യയുടെ പ്രഥമ വീഡിയോ ജേര്‍ണലിസ്റ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം മീഡിയാവണ്‍ കാമറാ പേര്‍സണ്‍ പി.എം ഷാഫിക്ക്. ഡല്‍ഹിയില്‍ പ്രസ്‌ക്ലബ്ബില്‍ നടന്ന പുരസ്‌കാര പ്രഖ്യാപനവിതരണ ചടങ്ങില്‍ ഷാഫിയുടെ അഭാവത്തില്‍ റിപ്പോര്‍ട്ടര്‍ ടി.കെ റാഷിദ് കേന്ദ്രമന്ത്രി ജുവല്‍ ഓറത്തില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ശൈത്യകാലത്ത് ഡല്‍ഹിയിലെ തെരുവുകളില്‍ കഴിയുന്നവരുടെ ജീവിതം പകര്‍ത്തിയ വാര്‍ത്തയുടെ ദൃശ്യങ്ങള്‍ക്കാണ് പുരസ്‌കാരം. ആജ്തക് കാമറാമാന്‍ ആയിരുന്ന രാജീവ് ശ്രീവാസ്തയുടെ സ്മരാണാര്‍ത്ഥമാണ് പുരസ്‌കാരം ഏര്‍പെടുത്തിയത്.