മുക്കുപണ്ടം പണയം വെച്ച് സഹകരണ ബാങ്കിൽ നിന്ന് രണ്ടര കോടി തട്ടിയതായി പരാതി

Update: 2018-06-02 12:03 GMT
മുക്കുപണ്ടം പണയം വെച്ച് സഹകരണ ബാങ്കിൽ നിന്ന് രണ്ടര കോടി തട്ടിയതായി പരാതി
Advertising

തിരുവനന്തപുരം, പോത്തൻകോട് അയിരൂപ്പാറ ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്കിന്റെ ചേങ്കോട്ടുകോണം ശാഖയിലാണ് സംഭവം

മുക്കുപണ്ടം പണയം വെച്ച് സഹകരണ ബാങ്കിൽ നിന്ന് രണ്ടര കോടി രൂപ തട്ടിയതായി പരാതി. തിരുവനന്തപുരം, പോത്തൻകോട് അയിരൂപ്പാറ ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്കിന്റെ ചേങ്കോട്ടുകോണം ശാഖയിലാണ് സംഭവം. പോത്തൻകോട് സ്വദേശിനി സുബൈദയ്ക്ക് എതിരെ ബാങ്ക് പൊലീസിൽ പരാതി നൽകി. ബാങ്ക് മാനേജറെയും ക്ലാർക്കിനെയും സസ്പെൻഡ് ചെയ്തു.

Full View

സഹകരണ ബാങ്കിന്റെ ഓഡിറ്റിംഗ് വിഭാഗം ഇന്നലെ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. .ഒരു വ്യക്തിയ്ക്ക് പണയം വയ്ക്കാവുന്ന പരിതി 40 ലക്ഷം ആയിരിക്കെയാണ് തിരിച്ചറിയൽ രേഖ മാത്രം ഉപയോഗിച്ച് സുബൈദയുടെ ബന്ധുകളുടെ പേരിൽ 60 ഓളം തവണയായിട്ടാണ് പണയം വെച്ചത്. ആകെ രണ്ടരക്കോടി രൂപയാണ് തട്ടിയെടുത്താണ് കണ്ടെത്തൽ. സുബൈദക്കതിരെ പോത്തൻകോട് പൊലീസിൽ പരാതി നൽകി. ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഇത്തരമൊരു തട്ടിപ്പ് നടത്താൻ കഴിയില്ലെന്നും ഓഡിറ്റിങ്ങ് വിഭാഗം റിപ്പോർട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ യോഗം ചേർന്ന ബാങ്ക് യോഗം ബാങ്ക് മാനേജർ ശശികലയെയും ക്ലാർക്ക് കുശലയെയും സസ്പെന്റ് ചെയ്തു. ബാങ്കിന്റെ മാനേജിംങ് ഡയറക്ടറായ അനിതയ്ക്ക് കാരണം കാണിയ്ക്കൽ നോട്ടീസും നൽകി. തട്ടിപ്പ് നടത്തിയ സുബൈദ മോട്ടോർ വെഹിക്കിൾ വകുന്ന ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യയയാണ്. അതുകൊണ്ട് തന്നെ പൊലീസ് മെല്ലെപോക്ക് നടത്തുന്നതായും പരാതിയുണ്ട്. സിപിഎമ്മിന്റ നേതൃത്വത്തിലുള്ള ബാങ്കിന്റെ മാനേജർ കാട്ടായികോണം ശശികല സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണ്.

Tags:    

Similar News