'രാഹുല്‍ ഈശ്വര്‍ ഇസ്ലാം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചു' ഹാദിയ

Update: 2018-06-02 23:28 GMT
'രാഹുല്‍ ഈശ്വര്‍ ഇസ്ലാം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചു' ഹാദിയ
Advertising

രാഹുല്‍ ഈശ്വറിന്റെ നിക്ഷ്പക്ഷതയുടെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ് ഹാദിയ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം. ഹൈക്കോടതി വിധിയെത്തുടര്‍ന്ന്

ഹാദിയ വിഷയത്തില്‍ താന്‍ ഹാദിയയുടെ തെരഞ്ഞെടുപ്പിനൊപ്പമാണെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ നിലപാട്. അതേസമയം നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ തടയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. എന്നാല്‍ രാഹുല്‍ ഈശ്വറിന്റെ നിക്ഷ്പക്ഷതയുടെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ് ഹാദിയ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം. ഹൈക്കോടതി വിധിയെത്തുടര്‍ന്ന് വൈക്കത്തെ വീട്ടില്‍ താമസിച്ചിരുന്ന തന്നെ സന്ദര്‍ശിച്ച രാഹുല്‍ ഈശ്വര്‍, ഇസ്ലാം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചതായി ഹാദിയ പറയുന്നു.

''വൈക്കത്തെ വീട്ടില്‍ വെച്ച് രാഹുല്‍ ഈശ്വര്‍ മൂന്ന് തവണ തന്നെ കാണാന്‍ വന്നിരുന്നു. ഇസ്‍ലാം ഉപേക്ഷിക്കുവാന്‍ രാഹുല്‍ ഈശ്വര്‍ നിര്‍ബന്ധിച്ചു.'' സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ പിന്നീട് തന്‍റെ വിശ്വാസം ബോധ്യപ്പെട്ടുവെന്നും, താന്‍ കൊല്ലപ്പെട്ടേക്കാമെന്ന് അദ്ദേഹത്തോട് തുറന്നു പറഞ്ഞിരുന്നതായും ഹാദിയ പറഞ്ഞു. ''അങ്ങിനെ സംഭവിച്ചാല്‍ തന്റെ ഹിജാബ് അഴിച്ചുമാറ്റുകയും ഇസ്‍ലാം ഉപേക്ഷിച്ചതായി തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്തേക്കാം. തന്നെ ഇസ്‍ലാം വിശ്വാസപ്രകാരം മറവ് ചെയ്യണമെന്നും അദ്ദേഹത്തോട് പറഞ്ഞു. സത്യം പുറംലോകം അറിയണമായിരുന്നു.''

തന്‍റെ സമ്മതമില്ലാതെയായിരുന്നു രാഹുല്‍ ഈശ്വര്‍ ചിത്രങ്ങളും വീഡിയോകളും കാമറയില്‍ പകര്‍ത്തിയത്. എന്നാല്‍ നിയമപരമായി അനുവദനീയമല്ലാതിരുന്നിട്ടു കൂടി പോലീസ് അദ്ദേഹത്തെ തടഞ്ഞില്ലെന്നും ഹാദിയ പറഞ്ഞു.

Tags:    

Similar News