ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഇന്ന് ഗുരുവായൂരില്‍
Update: 2018-06-02 20:24 GMT
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വന്‍ സുരക്ഷയാണ് ഗുരുവായൂരില്‍ ഒരുക്കിയിരിക്കുന്നത്.
ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഇന്ന് ഗുരുവായൂരില്‍. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുന്ന ഉപരാഷ്ട്രപതി അവിടെ നിന്ന് ഹെലികോപ്ടര്‍ മാര്‍ഗം ഗുരുവായൂരിലെത്തും. ഒന്നേ കാലിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉപരാഷ്ട്രപതി ദര്‍ശനം നടത്തും, ഈ സമയം ഭക്തര്‍ക്ക് ദര്‍ശനത്തിന് നിയന്ത്രണമുണ്ടാകും.
വൈകീട്ട് നാലിന് പൂന്താനം ഓഡിറ്റോറിയത്തില്‍ അഷ്ടപദി ആട്ടത്തിന്റെ ദൃശ്യാവിഷ്കാരം ഉദ്ഘാടനം ചെയ്യും. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വന്‍ സുരക്ഷയാണ് ഗുരുവായൂരില്‍ ഒരുക്കിയിരിക്കുന്നത്. തൃശൂര്‍ റേഞ്ച് ഐ ജി എം ആര്‍ അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ 2000 പൊലീസുകാരെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്.